Categories: Kerala

ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക ‘ആനന്ദനൃത്തം’ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു

കുട്ടികളുടെ സര്‍ഗസൃഷ്ടി ഉയര്‍ത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.

Published by

കോഴിക്കോട്: ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക – ആനന്ദനൃത്തം, മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയതു. കോഴിക്കോട് തിരുത്തിയാട്ടെ വസതിയായ പ്രണവത്തില്‍ നടന്ന ചടങ്ങിലാണ് സ്മരണിക പ്രകാശനം ചെയ്തത്. 

കുട്ടികളുടെ സര്‍ഗസൃഷ്ടി ഉയര്‍ത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഉയരങ്ങളിലെത്തുമ്പോഴും വളര്‍ന്ന മണ്ണില്‍ ഉറച്ചു നില്‍ക്കാനും ഈ മണ്ണിന്റെ സംസ്‌കാരവും പൈതൃകവും പകര്‍ന്നു നല്‍കാനും ബാലഗോകുലം നടത്തുന്ന പരിശ്രമം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്‍ സ്മരണിക ഏറ്റുവാങ്ങി. മേഖലാ സംഘടനാ സെക്രട്ടറി പി. കൈലാസ് കുമാര്‍, മേഖലാ സെക്രട്ടറി പി. പ്രശോഭ്, മേഖലാ സമിതി അംഗം പി. ഗോപാലകൃഷ്ണന്‍, ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി. ഷിമിത്ത് എന്നിവര്‍ പങ്കെടുത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക