കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകള്‍ ലക്ഷ്യം വെച്ച് മുന്നണികള്‍. ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നു മുന്നണികള്‍ക്കും വലിയ വിജയപ്രതീക്ഷയാണുള്ളത്. എന്‍ഡിഎയും, യുഡിഎഫും, എല്‍ഡിഎഫും, സീറ്റുകള്‍ പിടിച്ചടക്കും എന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
കല്‍പ്പറ്റ ബ്ലോക്കില്‍ 14 ഡിവിഷനും, മാനന്തവാടി ബ്ലോക്കില്‍ 13 ഡിവിഷനും, പനമരം ബ്ലോക്കില്‍ 14 ഡിവിഷന്, ബത്തേരി ബ്ലോക്കില്‍ 13 ഡിവിഷന് എന്നിങ്ങനെയാണ് സീറ്റുകള്‍. നാലു ബ്ലോക്കുപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ മൂന്നിടത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്. എല്‍ഡിഎഫ് ഒരിടത്തും ഭരിക്കുന്നു.
ബത്തേരി ബ്ലോക്കിലാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 14 ഡിവിഷനുകളില്‍ 9 യുഡിഎഫും, അഞ്ച് എല്‍ഡിഎഫും. മാനന്തവാടി ബ്ലോക്കില്‍ 13 ഡിവിഷനുകള്‍ ഉള്ളിടത്ത് 8 യുഡിഎഫും അഞ്ച് എല്‍ഡിഎഫും ആണ്. 14 ഡിവിഷനുകള്‍ ഉള്ള പനമരം ബ്ലോക്കില്‍ പത്ത് യുഡിഎഫും നാല് എല്‍ഡിഎഫ് ആണ്. ബത്തേരി ബ്ലോക്കില്‍ 13 ഡിവിഷനുകളില്‍ 7 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും ആണ്. എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞ തവണ സീറ്റ് ഒന്നും കിട്ടിയില്ലെങ്കിലും ഇത്തവണ പ്രതീക്ഷയില്‍ തന്നെയാണ്. അഴിമതിവിരുദ്ധ ഭരണവും, ജനക്ഷേമ പദ്ധതികളും തെര ഞ്ഞെടുപ്പില്‍ എന്‍ഡിഎ ആയുധമാക്കും. 3 ബ്ലോക്കുകളിലും നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നും എന്‍ഡിഎ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: