കോഴിക്കോട്: അഫ്ഗാന് മധ്യനിര താരം ഷെരീഫ് മുക്കമദ് ഇനി ഗോകുലം കേരള എഫ് സിക്ക് വേണ്ടി ബൂട്ട് കെട്ടും.റഷ്യന്‍ പ്രീമിയര്‍ ലീഗ്, സ്വീഡന്, മാല്‍ദ്വീപ്സ്, എന്നീ രാജ്യങ്ങളില്‍ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 30 വയസുകാരനായ ഷെരീഫ് ഗോകുലത്തില്‍ എത്തുന്നത്.
റഷ്യയില്‍ ജനിച്ച ഷെരീഫ്, ഏഴാം വയസ്സില്‍ അന്‍സിയ മക്കാചക്കാല എന്ന ക്ലബ്ബിന്റെ അക്കാഡമിയില്‍ ചേര്‍ന്നു. പിന്നീട് റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ അന്‍സിയക്ക് വേണ്ടി ഷെരിഫ് അരങ്ങേറ്റം കുറിച്ചു. അഞ്ചു വര്‍ഷം അന്‍സിയില്‍ കളിച്ച ഷെരീഫ്, റോബര്‍ട്ടോ കാര്‍ലോസ്, സാമുവേല്‍ എറ്റോ, വില്ലിയന് എന്നിവരുടെ കൂടെ കളിച്ചിട്ടു്ണ്ട്
പിന്നീട് സ്വീഡനിലും മാല്‍ദ്വീപ്സിലും കളിച്ച ഷെരീഫ്, മാസിയ എന്ന ക്ലബിന് വേണ്ടി എ എഫ് സി കപ്പിലും കളിച്ചു. അഫ്ഘാനിസ്ഥാന് നാഷണല്‍ ടീമിലെ സ്ഥിരം കളിക്കാരനാണ് ഷെരീഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: