തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന് അവധി എടുത്തപ്പോള്‍ പകരം സെക്രട്ടറിയായി നിയമിതനായ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ ആരോപണവുമായി എ. സുരേഷ്. വി.എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മറ്റിയില്‍ ചീത്ത വിളിച്ചാല്‍ ഇങ്ങനൊക്കെയുള്ള സ്ഥാനം ലഭിക്കും, അത് മനസ്സിലാക്കാത്തവര്‍ വിഡ്ഢികളാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വി.എസ് അച്യുതാനന്ദനൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എ. സുരേഷ്. വി.എസിന്റെ പി.എ ആയിരുന്ന ഇദേഹത്തെ പിന്നീട് പാര്‍ട്ടി പുറത്താക്കിയിരുന്നു. പിണറായി പക്ഷത്തിന്റെ നീക്കത്തിലൊടുവിലാണ് എ. സുരേഷിന് വി.എസിന്റെ പി.എ സ്ഥാനം ഒഴിയേണ്ടി വന്നത്.
പത്ര പ്രസ്താവനയിലൂടെയാണ് കോടിയേരി അവധി എടുത്ത കാര്യം സിപിഎം അറിയിച്ചത്. എന്നാല്‍ എത്ര കാലത്തേയ്ക്കാണ് അവധിയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് പിടിയിലായതിന് പിന്നാലെ കോടിയേരി രാജി വെയ്ക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ പാര്‍ട്ടി സെക്രട്ടറി പദവിയില്‍ ഇരുന്ന് ഇത്തവണ തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത തിരിച്ചടി ലഭിച്ചേക്കുമെന്ന ഭയത്താലാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: