അയോധ്യ : ദീപോത്സവത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീരാമ ജന്മഭൂമി. അഞ്ച് ലക്ഷത്തിലധികം ചിരാതുകളിലാണ് ഇത്തവണ ദീപ പ്രഭയൊരുങ്ങുന്നത്. ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌ക്കാരിക വകുപ്പും അയോദ്ധ്യാ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റും സംയുക്തമായാണ് ദീപോത്സവം നടത്തുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പാസ് മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സരയൂ നദിക്കരയിലെ രാം കീ പൈഡീ കടവുകളിലാണ് ഇത്തവണ ദീപാലങ്കാരങ്ങള്‍ ഉയരുന്നത്. ഇതോടൊപ്പം ശ്രീരാമന്റെ ജീവിതത്തെ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖാചിത്രങ്ങളും ദീപങ്ങളാല്‍ പ്രദര്‍ശിപ്പിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. ഉത്തര്‍പ്രദേശ് ലളിതകലാ അക്കാദമിയാണ് ശ്രീരാമ രൂപങ്ങളെല്ലാം തയ്യാറാക്കിയത്. ഇവയ്‌ക്കൊപ്പം 25 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: