കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കാത്ത ഡിസിസി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത്. ഇന്നലെ ഡിസിസി ഓഫീസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയാണ് കെഎസ്യുക്കാര് പ്രതിഷേധിച്ചത്.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റുകള്‍ പങ്കുവച്ചതോടെ വിദ്യാര്‍ഥികളെയും യുവത്വങ്ങളെയും കോണ്‍ഗ്രസ് നേതൃത്വം മറന്നതായി പ്രതിഷേധിച്ചവര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡിസിസിക്കു മുന്നിലെ പ്രതിഷേധം. നേതാക്കന്മാരുടെ പെട്ടി ചുമക്കുന്നവര്‍ക്കും ഭാര്യക്കും മക്കള്‍ക്കുമായി സീറ്റ് പങ്കിടുന്നത് രാഷ്ട്രീയവഞ്ചനയാണ്.
സ്ഥാനാര്‍ഥിനിര്‍ണയ സമിതിയെ നോക്കുകുത്തിയാക്കി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഡിസിസി നേതൃത്വം രഹസ്യയോഗം ചേര്‍ന്നുവെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്യു കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: