ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും സ്വീകരിച്ച് സുരക്ഷിതമായി തീര്‍ത്ഥാടനം നടത്താന്‍ സഹകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
അടുത്തിടെ കോവിഡ് 19 ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസതടസ്സം, മണം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ തീര്‍ത്ഥാടനത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കേണ്ടതാണ്.കോവിഡ് ബാധിച്ച് ഭേദമായ രോഗികളില്‍ 10 ശതമാനം പേര്‍ക്ക് 3 ആഴ്ച വരെ നീണ്ടു നില്ക്കുന്ന രോഗലക്ഷണങ്ങള്‍ കാണാം. 2 ശതമാനം പേര്‍ക്ക് 3 മാസത്തോളം നീണ്ടു നില്ക്കാം.
ചിലര്‍ക്ക് കഠിനമായ അധ്വാനത്തിനിടയില്‍ പ്രകടമായേക്കാം. അത്തരക്കാര്‍ മല കയറുമ്പോള്‍ ഗുരുതരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. കോവിഡ് ഭേദമായവര്‍ തീര്‍ത്ഥാടനത്തിന് പോകുന്നതിനു മുന്‍പ് അവരുടെ ശാരീരിക ക്ഷമത ഉറപ്പു വരുത്തണം.
ഇത്തരത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും തീര്‍ത്ഥാടനത്തിനു മുന്‍പായി പള്‍മൊണോളജി, കാര്‍ഡിയോളജി ഫിറ്റ്നസ് അഭികാമ്യമാണ്. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരേണ്ടതാണ്.
പ്രധാന പൊതു സ്ഥലങ്ങളിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്കില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താവുന്നതാണ്. റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാഫലവും സ്വീകരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: