വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്തുവന്നെങ്കിലും അധികാര കൈമാറ്റം സുഗമമാകില്ലെന്ന് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വാക്കുകളാണ് ഇതിന് അടിവരയിടുന്നത്. രണ്ടാം ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിലേക്കാണ് ഇനി അധികാര കൈമാറ്റം ഉണ്ടാകുന്നതെന്ന് അദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്നു പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് തന്നെയായിരിക്കും ജനുവരി 20ന് ശേഷമുണ്ടാകുന്നതെന്ന തരത്തില്‍ അധികാരക്കൈമാറ്റം സാധ്യമാക്കുമെന്ന ആത്മവിശ്വാസം ലോകത്തിനുണ്ടായിരിക്കണമെന്നും പോംപിയോ വ്യക്തമാക്കി.
രണ്ടാം ട്രംപ് ഭരണകൂടത്തിലേക്കുള്ള അധികാരക്കൈമാറ്റമാണ് അമേരിക്കയില്‍ നടപ്പിലാകാന്‍ പോകുന്നതെന്ന് അദേഹം വ്യക്തമാക്കി. എല്ലാ വോട്ടുകളും വീണ്ടും ഞങ്ങള്‍ എണ്ണാന്‍ പോകുകയാണ്. എല്ലാ ‘ലീഗല്‍’ വോട്ടും എണ്ണണം. ലീഗല്‍ അല്ലാത്ത വോട്ടുകള്‍ എണ്ണരുതെന്ന് അദേഹം പറഞ്ഞു.
അതേസമയം, ട്രംപ് കഴിഞ്ഞ ദിവസം ചില നിര്‍ണായക നിയമനങ്ങള്‍ നടത്തിയിരുന്നു. പ്രതിരോധ പദവിയിലേക്ക് തന്റെ ഉറച്ച അനുയായികളെയാണ് ട്രംപ് നിയമിച്ചത്. ഇതിലൊരാള്‍ ട്രംപ് അനുകൂല വാര്‍ത്തകള്‍ നല്കിയ ഫോക്സ് ന്യൂസിന്റെ മുന്‍ കമന്റേറ്ററും ഇസ്ലാമിനെതിരെ പരാമര്‍ശം നടത്തിയ ആന്തണി ടാറ്റയാണ്. പെന്റഗണില്‍ പിടിമുറുക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. സൈന്യത്തിന്റെ തലപ്പത്തു മാറ്റങ്ങള്‍ വരുത്തിയ ട്രംപ്, പ്രതിരോധ മേധാവിയായി ക്രിസ്റ്റഫര്‍ മില്ലറിനെയും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: