കോഴിക്കോട്: കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോയിസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി, കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്, അഖില കേരള ശാന്തി ക്ഷേമ യൂണിയന് തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു.
സമരത്തിന്റെ രണ്ടാം വാരം രണ്ടാം ദിവസത്തെ സമരം ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പേര്ക്കുളത്ത് ഈശ്വരന് നമ്പൂതിരി അധ്യക്ഷനായിരുന്നു. ബാബു കുഞ്ഞിമംഗലം, കെ.വി. പരമേശ്വരന് നമ്പൂതിരി, വാരണാസി വിജയന് നമ്പൂതിരി, സി.വി. വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: