കോഴിക്കോട്: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവരണം സംസ്ഥാനത്ത് നടപ്പാക്കിയ പ്പോഴുണ്ടായ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്നാക്ക സമുദായ ഐക്യമുന്നണി കളക് ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന സെക്രട്ടറി പി.വി. സുധീര്‍ നമ്പീശന് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സതീഷ് നായര്‍, ജില്ല പ്രസിഡന്റ് സുരേഷ് വി. നമ്പീശന്, വിനോദ് കുമാര്‍, അഖില്‍ കായണ്ണ, വിവിധ സംഘടനാ പ്രതിനിധികളായ പി.എം. നാരായണന് നമ്പീശന്, ഗിരിജ നമ്പൂതിരി, സുജാത കൃഷ്ണകുമാര്‍, ഗിരിജ സുജിത്, എല്‍.വി.ബി. നായര്‍, കൃഷ്ണകുമാരി, ശ്രീജിഷ് നമ്പീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: