കോഴിക്കോട്: കോവിഡ് ആശുപത്രിയാക്കിയ ഗവ. ബീച്ച് ആശുപത്രിയില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. രണ്ട് വാര്‍ഡുകളിലേക്ക് ഒരു നഴ്സ് എന്ന സ്ഥിതിയാണിവിടെ. ഒരു ചടങ്ങിന് എന്ന പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നും കൃത്യമായ ചികിത്സയോ പരിഗണനയോ ലഭിക്കുന്നില്ലെന്നുമാണ് രോഗികളുടെ പരാതി.
എഫ്എല്‍ടിസി കളിലേക്ക് ഗവ. ബീച്ച് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ഡ്യൂട്ടി നല്കുന്നതുകൊണ്ടാണ് വേണ്ടത്ര നഴ്സുമാര്‍ ഇല്ലാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ലാബ്, ശുചീകരണ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ആവശ്യത്തിന് നഴ്സുമാരുടെ സേവനം ഉറപ്പ് വരുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ അലംഭാവം കാണിക്കുകയാണ്.
ഇവിടെ നടത്തുന്ന കോവിഡ് പരിശോധനകളില്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നവര്‍ക്ക് കിടത്തി ചികിത്സ നല്‍കാതെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നത് നിത്യ സംഭവമാണ്. ഇവര്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യമൊരുക്കുന്നതിന് പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. കോവിഡ് പരിശോധന ഫലം പോസിറ്റീവായിട്ടും ഇത്തരക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വീട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്. മൂക്കിന് അല്പം മാസ്ക്ക് താഴ്ന്ന് പോയാല്‍ ആയിരങ്ങള്‍ പിഴ ഈടാക്കി സര്‍ക്കാര്‍ സാധാരണക്കാരനെ പിഴിയുമ്പോഴാണ് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമാകുന്ന സമീപനം ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്നുതന്നെ ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം രോഗികള്‍ക്ക് ശുചിമുറിയില്‍ പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയുണ്ടായി. ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കാത്ത സ്ഥിതിയുണ്ടായിരുന്നു. ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായത്. ആരോഗ്യ രംഗത്തെ പിടിപ്പ്കേടിന്റെ പര്യായമായിട്ടാണ് ഗവ. ബീച്ച് ആശുപത്രി മാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: