ലക്നൗ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേറുന്നു. മഹാസഖ്യത്തെ തോല്‍പ്പിച്ച എന്‍ഡിഎ നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പോലും വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇതു സംബന്ധിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നു. പോളിങ് സമയത്ത് ടിവി 9 ജേര്‍ണലിസ്റ്റ് മുസ്ലിം ദമ്പതികളോട് ചോദിക്കുന്ന ചോദ്യവും ഉത്തരവുമാണ് വീഡിയോയില്‍.
ടിവി 9 ജേണലിസ്റ്റ് ഒരു മുസ്ലീം ദമ്പതികളോട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി വിജയിക്കുമെന്ന് കരുതുന്നുവെന്ന് ചോദിക്കുന്നു. ഇതിന് ഭര്‍ത്താവ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പേരിലാണ് മറുപടി നല്‍കിയത്. ഇതേ ചോദ്യം ഭാര്യയോട് ചോദിച്ചപ്പോള്‍ മോദിജി എന്നായിരുന്നു മറുപടി. ഭാര്യയുടെ മറുപടിയില്‍ ലജ്ജ തോന്നിയ ഭര്‍ത്താവ്, ക്യാമറയ്ക്ക് മുന്നില്‍ അസ്വസ്ഥത തോന്നുന്നതിനാല്‍ തമാശ പറയുകയാണെന്ന് പറഞ്ഞു. എന്നിരുന്നാലും, ഭാര്യ ഉടന്‍ തന്നെ ഭര്‍ത്താവിനെ തിരുത്തി, തമാശ പറയുന്നില്ലെന്ന് പറഞ്ഞു. ”നുണ പറയരുത്. ഞാന്‍ തമാശ പറയുന്നില്ല ” എന്തുകൊണ്ടാണ് മോദിയെ ജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഭാര്യയുടെ മറുപടി ഇങ്ങനെ അദ്ദേഹം നല്ലവനാണെന്നും ആളുകള്‍ക്ക് വേണ്ടി നല്ല പ്രവര്‍ത്തനം നടത്തുകയാണെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: