കൊച്ചി: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ കലാഭവന്‍ സോബി നല്‍കിയ മൊഴി പച്ചക്കള്ളമെന്ന് നുണപരിശോധനാ റിപ്പോര്‍ട്ട്. ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം മൂലമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒപ്പം വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി കള്ളമാണെന്നും ഇതില്‍ പറയുന്നുണ്ട്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് നാല് പേരെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുള്ളവരെ ഒരു തവണയുമാണ് പരിശോധനയ്‌ക്ക് വിധേയരാക്കിയത്.
എന്നാല്‍ അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്ന് നുണപരിശോധനയില്‍ കണ്ടെത്തി. ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ വിവരങ്ങള്‍ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. കൂടാതെ അപകട സമയത്ത് അര്‍ജുന്‍ തന്നെയാണ് വാഹനമോടിച്ചതെന്നും സിബിഐ അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രണ്ടുഘട്ടങ്ങളായാണ് നുണ പരിശോധന നടത്തിയത്. ഇതില്‍ ഒരു ടെസ്റ്റില്‍ സോബി പറയുന്നത് കള്ളമാണെന്നും രണ്ടാമത്തെ ടെസ്റ്റില്‍ സഹകരിച്ചില്ലെന്നുമാണ് വിവരം.
പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. അതിനാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലുണ്ടോ എന്നാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ചെന്നൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: