Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യം പറയുന്നു, മോദിയാണ് നയിക്കേണ്ടത്

പട്ടിണി മരണമെന്ന വെല്ലുവിളി മറികടക്കാന്‍ രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റേഷന്‍ അനുവദിച്ചപ്പോള്‍ മുഖ്യഗുണഭോക്താക്കളിലൊന്ന് ബീഹാറായിരുന്നു. പ്രധാന്‍മന്ത്രി ആവാസ് യോജന, ഗ്രാമീണ സഡക് യോജന ഇങ്ങനെ കേന്ദ്രത്തിന്റെ കരുതല്‍ നന്നായി അറിഞ്ഞു ബീഹാറിലെ ജനം. ഈ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി, ബീഹാറിനെ ഒരു വികസിത സംസ്ഥാനമാക്കുമെന്ന് നിതീഷ് കുമാര്‍ ഉറച്ചുപറഞ്ഞത്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജനം അത് വിശ്വസിച്ചപ്പോള്‍ എന്‍ഡിഎയ്‌ക്ക് അവര്‍ ഭരണത്തുടര്‍ച്ച നല്‍കി.

Janmabhumi Online by Janmabhumi Online
Nov 12, 2020, 03:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ലോകത്തിന്റെയാകെ രാഷ്‌ട്രീയ ഗതിവിഗതികളെ നിര്‍ണയിക്കുന്ന കൊവിഡ് മഹാമാരിയുടെ കാലത്തെ തെരഞ്ഞെടുപ്പ് ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും നേതാവിനും അഗ്‌നിപരീക്ഷയാണ്. പ്രത്യേകിച്ചും ഇന്ത്യ പോലെ 130 കോടി ജനസംഖ്യയുള്ള രാജ്യത്ത്. ആ അഗ്‌നി പരീക്ഷയുടെ ആദ്യഘട്ടത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുന്നു നരേന്ദ്രമോദിയും എന്‍ഡിഎയും.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലവും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ജനമനസ്സില്‍ നരേന്ദ്രമോദിക്കുള്ള സ്വാധീനമാണ് ആവര്‍ത്തിച്ചുറപ്പിക്കുന്നത്. ബീഹാര്‍ നിയമസഭയും രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 59 ല്‍ 41 സീറ്റുകളും ബിജെപിക്ക് ഒപ്പം നിന്നു. ഇന്ത്യന്‍ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ എക്‌സിറ്റ് പോളുകള്‍ക്ക് കഴിയില്ലെന്ന് വീണ്ടും തെളിഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണിലേക്ക് പോയപ്പോള്‍ മുന്നൊരുക്കമില്ലാത്ത നീക്കം രാജ്യത്തെ വന്‍ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് വിമര്‍ശിച്ചവരാണ് പ്രതിപക്ഷം. ജീവിതമാര്‍ഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്കാണ് ബീഹാറിലേക്കുണ്ടായത്. എല്ലാക്കണ്ണുകളും ദല്‍ഹിയിലേക്കായിരുന്നു. അന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്രമോദി എന്ന പരിണത പ്രജ്ഞനായ നേതാവ് പറഞ്ഞു, ഈ വെല്ലുവിളി നമ്മള്‍ മറികടക്കും. ബീഹാറിലെ തെലിഹറില്‍ പ്രധാനമന്ത്രി തുടക്കമിട്ട ഗരീബ് കല്യാണ്‍ റോജ്ഗര്‍ അഭിയാന്‍ ലോകത്തിന് തന്നെ മാതൃകയായ പദ്ധതിയായിരുന്നു. 50,000 കോടി രൂപയുടെ പദ്ധതി തൊഴില്‍ നഷ്ടമായവര്‍ക്ക് ജന്മനാട്ടില്‍ 125 ദിവസത്തെ തൊഴിലുറപ്പ് നല്‍കി. ബീഹാറിലെ 32 ജില്ലകളിലെ ദരിദ്രരില്‍ ദരിദ്രരായ മനുഷ്യരുടെ ജീവിതത്തില്‍ പുതിയ പ്രകാശം പരത്തുന്നതായി ഈ പദ്ധതി.

പട്ടിണി മരണമെന്ന വെല്ലുവിളി മറികടക്കാന്‍ രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റേഷന്‍ അനുവദിച്ചപ്പോള്‍ മുഖ്യഗുണഭോക്താക്കളിലൊന്ന് ബീഹാറായിരുന്നു. പ്രധാന്‍മന്ത്രി ആവാസ് യോജന, ഗ്രാമീണ സഡക് യോജന ഇങ്ങനെ കേന്ദ്രത്തിന്റെ കരുതല്‍ നന്നായി അറിഞ്ഞു ബീഹാറിലെ ജനം. ഈ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി, ബീഹാറിനെ ഒരു വികസിത സംസ്ഥാനമാക്കുമെന്ന് നിതീഷ് കുമാര്‍ ഉറച്ചുപറഞ്ഞത്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജനം അത് വിശ്വസിച്ചപ്പോള്‍ എന്‍ഡിഎയ്‌ക്ക് അവര്‍ ഭരണത്തുടര്‍ച്ച നല്‍കി.

പൂര്‍ണമായും വികസനമെന്ന അജന്‍ഡയിലൂന്നിയായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. വികസനം, സ്വാശ്രയത്വം, ഉറച്ച ലക്ഷ്യബോധം, സത്യസന്ധത, ദീര്‍ഘവീക്ഷണം ഇവയായിരിക്കണം വോട്ടര്‍മാരെ നയിക്കേണ്ടതെന്ന് മോദിജി ഓര്‍മിപ്പിച്ചു. മൂന്നു ദശാബ്ദത്തിനിടെ ബീഹാറിലെ യഥാര്‍ഥ ജീവിതപ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇക്കുറി. രാജ്യത്തെ ചെറുപ്പക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് നരേന്ദ്രമോദിയിലാണെന്ന് ബീഹാര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. പ്രധാനമന്ത്രിക്ക് പുറമേ ജെ.പി നദ്ദയും രാജ്‌നാഥ് സിംഗുമാണ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കേന്ദ്ര നേതാക്കള്‍. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ യാഥാര്‍ഥ്യത്തിലൂന്നിയ വാഗ്ദാനങ്ങളാണ് ബിജെപി ബീഹാറിലെ ജനങ്ങള്‍ക്ക് നല്‍കിയത്. അതുകൊണ്ടാണ് 2015നെക്കാള്‍ മികച്ച നേട്ടത്തിലേക്കെത്താന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കായത്.

തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകാവുന്ന ഭരണവിരുദ്ധവികാരം നിതീഷ്‌കുമാറിനെതിരെ കുറച്ചൊക്കെ ഉണ്ടായി എന്നത് വസ്തുതയാണ്. പക്ഷേ അത് മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് നരേന്ദ്രമോദി എന്ന നേതാവിലുള്ള ജനങ്ങളുടെ വിശ്വാസം മൂലമാണ്. ബിജെപിക്കൊപ്പം ജെഡിയു കൂടുതല്‍ കാലം ഭരിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് സാധാരണ ജനം തിരിച്ചറിഞ്ഞു. നിതീഷ് കുമാറെന്ന മികച്ച മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ ബിഹാറിന്റെ മുഖം മാറുമെന്നതില്‍ തര്‍ക്കമില്ല. ചുരുങ്ങിയ നാളുകള്‍കൊണ്ട് ബിഹാറിന് വന്ന മാറ്റം തന്നെ അതിന് തെളിവ്. ലാലു ഭരണകാലത്ത് ജന്മനാട്ടില്‍ ഉന്നതവിദ്യാഭ്യാസമെന്നത് ബിഹാറിലെ കുട്ടികള്‍ക്ക് അപ്രാപ്യമായിരുന്നെങ്കില്‍ ഇന്ന് ഐഐടികളും എയിംസും നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. നളന്ദ സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിന് വിദേശവിദ്യാര്‍ഥികള്‍ പോലുമെത്തുന്നു. ലാലുവിന്റെ കാലത്ത് മാഫിയകളുടെ തലസ്ഥാനമായിരുന്ന പട്‌ന ഇന്ന് വികസനക്കുതിപ്പിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയശരാശരിക്കും മുകളിലെത്തി. മുഖ്യഘടകകക്ഷിയായ ജെഡിയുവിനെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണ് ബിജെപി മുന്നോട്ടു പോയത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് പറയാനുള്ള രാഷ്‌ട്രീയ മാന്യത മറ്റേത് പാര്‍ട്ടി കാണിക്കും? തേജസ്വിയാദവിന്റെ പ്രചാരണ റാലികളില്‍ കണ്ട ജനക്കൂട്ടം വോട്ടായില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ നടന്ന ‘ജംഗിള്‍ രാജ്’ ബിഹാറിലെ ജനം മറന്നിട്ടല്ലെന്ന് വ്യക്തം. ആര്‍ജെഡി യെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനം വീണ്ടും കൊള്ളക്കാരുടെയും അക്രമികളുടെയും പിടിയിലമരുമെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു.  രാഷ്‌ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ലെന്ന് ബിഹാര്‍ വീണ്ടും തെളിയിച്ചു. പ്രാദേശിക യഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ ഡല്‍ഹിയിലിരുന്ന് സോണിയാ കുടുംബമെടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷിച്ചതു പോലെ അവര്‍ക്ക് തിരിച്ചടി നല്‍കി.  

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായപ്പോള്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ജനം പൂര്‍ണപിന്തുണ നല്‍കിയിരിക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യയെപ്പോലൊരു നേതാവ് കോണ്‍ഗ്രസ് വിടാനെടുത്ത തീരുമാനം ശരിയായിരുന്നെന്ന് ഈ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചു. തെലങ്കാനയിലെ ദുബാക്ക മണ്ഡലം ടിആര്‍എസില്‍ നിന്ന് പിടിച്ചെടുത്തതാണ് ആവേശം പകരുന്ന മറ്റൊരു നേട്ടം. ലോക്‌സഭയില്‍ പതിമൂന്നില്‍ നാല് സീറ്റ് നേടിയ ബിജെപി തെലങ്കാനയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്‌ക്ക് ശേഷം തെലങ്കാനയുടെ മണ്ണിലാണ് താമരവിരിയാന്‍ പോകുന്നത്. ഏഴില്‍ അഞ്ച് സീറ്റും നേടിയ ഉത്തര്‍പ്രദേശിലേതാണ് ബിജെപിയുടെ മറ്റൊരു ശ്രദ്ധേയ പ്രകടനം. ഹാത്രസില്‍ ഒരു സാധു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ ജനം തള്ളി.

ഉന്നാവ് സംഭവത്തെ എതിരാളികള്‍ ആയുധമാക്കിയ ബംഗര്‍മാവു മണ്ഡലത്തിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥിയാണ്. എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരി. ഉപതെരഞ്ഞെടുപ്പ് നടന്ന ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും കരുത്തു തെളിയിക്കാന്‍ ബിജെപിക്കായി എന്നത് ഈ പ്രതിസന്ധികാലത്തും കേന്ദ്രസര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം കൂടിയാണ് വ്യക്തമാക്കുന്നത്. നൂറ്റാണ്ടിന്റെ മഹാമാരിയെ മറികടക്കാന്‍ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനേ കഴിയൂ എന്നു കൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലത്തിലൂടെ ഇന്ത്യ പറഞ്ഞുവയ്‌ക്കുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍
Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

1. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നു. (2) എറണാകുളം ടിഡിഎം ഹാളില്‍ നടന്ന കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ സൗഹൃദസംഗമത്തില്‍ ജന്മഭൂമിയില്‍ നിന്ന് വിരമിച്ച അനില്‍ ജി. നമ്പൂതിരിയ്ക്ക് എറണാകുളം 
എംഎല്‍എ ടി.ജെ വിനോദും ആര്‍. അജയകുമാറിന് മന്ത്രി പി. രാജീവും സജീവന്‍ കുന്നത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടത്തും ഉപഹാരങ്ങള്‍ 
കൈമാറുന്നു

കെയുഡബ്ല്യുജെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പദ്ധതിക്ക് തുടക്കമായി

ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള സംഭാഷണത്തില്‍ നിന്ന്‌

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

പ്രഖ്യാപിക്കും, പിന്‍വലിക്കും; നടപ്പിലാകുന്നത് മുസ്ലിം സംഘടനകളുടെ തീരുമാനം

പിണറായി സര്‍ക്കാരേ… നാണക്കേട്… ഇതോ, നമ്പര്‍ വണ്‍ ആരോഗ്യ കേരളം

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

പുതുതലമുറയോട് പറയാനുള്ളത്

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies