ന്യൂദല്‍ഹി: ഇന്റീരിയര്‍ ഡിസൈനറായ അന്വയ് നായിക് 2018ല്‍ ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 50000 രൂപയുടേയും ഒരാളിന്റെയും ജാമ്യമാണ് കോടതി അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.
അര്‍ണബ് ഗോസ്വാമിക്കെതിരെ ചുമത്തിയിട്ടുള്ളത് ഭീകരവാദ കേസല്ല. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനായി ഇവിടെ മേല്‍ക്കോടതിയുണ്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ജാമ്യം നിഷേധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അര്‍ണബിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെതിരെ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഹര്‍ജി പരിഗണിച്ചത്. ഇന്റീരിയര്‍ ഡിസൈനറായ അന്വയ് നായിക് 2018ല്‍ ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ് പോലീസ് ചെയ്തത്.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പില്‍ പ്രതിപാദിച്ചെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അന്വേഷണം നീണ്ട് പോവുകയായിരുന്നു. എന്നാല്‍ അന്വയ് നായിക്കിന്റെ ഭാര്യ അടുത്തിടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: