അഞ്ചല്‍: കൊവിഡ് മഹാമാരിയെ തുരത്താന്‍ റോഡുവക്കില്‍ പൊങ്കാലയിട്ട് വൃദ്ധയായ വീട്ടമ്മ. ലോകത്തിനെ ഗ്രസിച്ച മഹാമാരിയെ നീക്കി നാടിനെ രക്ഷിക്കണമെന്ന് മാരിയമ്മയോട് പ്രാര്‍ഥിച്ചാണ് തടിക്കാട് കേഴംപള്ളി തിട്ടകരയില് രാജേഷ് ഭവനില്‍ മീനാക്ഷിഅമ്മ (90) കഴിഞ്ഞദിവസം കേഴംപള്ളി ജംഗ്ഷനില്‍ പൊങ്കാല അര്‍പ്പിച്ചത്.
ലോകം മുഴുവന്‍ വൈറസ് ബാധയില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള് ഭഗവതിയാണ് ആശ്രയമെന്നും ദേവീപ്രീതിക്കായി പൊങ്കാലയിടുകയാണന്നും മീനാക്ഷിയമ്മ പറഞ്ഞു. ലോകനന്മയ്ക്കായി പ്രാര്‍ഥിക്കുകയും പൊങ്കാലയിടുകയും ചെയ്യുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് പൊതുനിരത്തില്‍ ഇവര്‍ പൊങ്കാലയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: