പാട്ന : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ഫല പ്രഖ്യാപനം വൈകിയേക്കും. കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ മന്ദഗതിയിലാണ് വോട്ടെണ്ണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചാണ് മേശകളും മറ്റും നല്‍കിയിരിക്കുന്നത്. അതിനാല്‍ വോട്ടെണ്ണല്‍ മുഴുവന്‍ പൂര്‍ത്തിയാക്കി അന്തിമ ഫല പ്രഖ്യാപനം രാത്രിയോടടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയോടെ ഒരു കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. ഇനി മൂന്നു കോടിയോളം വോട്ടുകള്‍ കൂടി എണ്ണി തീരാനുണ്ടെന്നാണ് സൂചന. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ ഇത്തവണ 66 ശതമാനം വര്‍ധനവ് ഇക്കുറി ഉണ്ടായിരുന്നു. അതിനാല്‍ ഇവയൊക്കെ എണ്ണി തീരാന്‍ സമയമെടുക്കുമെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: