കൊല്ലം: കശുവണ്ടി പുനരുദ്ധാരണ പാക്കേജ് യാഥാര്‍ഥ്യമായെന്ന് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കേരളത്തിലെ 850 ഫാക്ടറികളില്‍ 700 എണ്ണവും പ്രവര്‍ത്തനരഹിതമാണെന്ന് സ്വകാര്യ കശുവണ്ടി വ്യവസായികള്‍. പാക്കേജ് തീര്‍ത്തും തട്ടിപ്പായി മാറിയിരിക്കുന്നു.
മൂന്നുലക്ഷം തൊഴിലാളികളും വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 15 ലക്ഷം പേരും കടുത്ത ജീവിത ദുരിതത്തിലാണ്. വകുപ്പുമന്ത്രി സര്‍ക്കാരിനെയും പാര്‍ട്ടിയെയും വ്യവസായികളെയും തൊഴിലാളികളെയും പറഞ്ഞുപറ്റിക്കുകയാണ്. 2019 ജൂലൈയില്‍ അംഗീകരിച്ച പുനരുദ്ധാരണപാക്കേജ് വഴി 70 വ്യവസായികള്‍ക്ക് വായ്പ പുനര്‍നിശ്ചയിച്ച് നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ പത്ത് വ്യവസായികള്‍ക്ക് മാത്രമാണ് ഈ പാക്കേജ് ലഭിച്ചത്. പാക്കേജിനായി സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മിറ്റി 2019ല്‍ തന്നെ പിരിച്ചുവിട്ടു. കശുവണ്ടിവ്യവസായികള്‍ക്ക് പ്രയോജനം ലഭിക്കാത്ത പുനരുദ്ധാരണപാക്കേജ് സമ്പൂര്‍ണ പരാജയവും പ്രഖ്യാപനങ്ങള്‍ തട്ടിപ്പുമാണെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
ഫാക്ടറികള്‍ നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടിയിരുന്ന സ്വകാര്യവ്യവസായികള്‍ക്ക് ബാങ്കുകളിലെ വായ്പ പണ്ടുനഃക്രമീകരിക്കാന്‍ സഹായകരമായിരുന്നു പദ്ധതി. ഇതിനായി പ്രവര്‍ത്തന മൂലധനത്തിനായി അധിക വായ്പ നല്‍കാനും ധാരണയായതാണ്.
എന്നാല്‍ പദ്ധതി മുഴുവന്‍ ആളുകളിലേക്കും എത്തിയില്ല. ആദ്യവര്‍ഷത്തെ പലിശതുക സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ബാങ്കുകള്‍ നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സബ്സിഡി ലഭ്യമാക്കുമെന്നൊക്കെ ആയിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പദ്ധതിയിലേക്ക് നിരവധി കമ്പനികള്‍ അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അവകാശപ്പെടുന്ന 70 ഫാക്ടറികള്‍ ഏതൊക്കെ ആണെന്ന ആശയക്കുഴപ്പത്തിലാണ് ഫാക്ടറി ഉടമകള്‍. കഴിഞ്ഞ വര്‍ഷം 25 കോടി രൂപ ഇതിനായി ബജറ്റില്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: