കുടയത്തൂര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന ചാരിതാര്ത്ഥത്യത്തോടെ വീണ്ടും ജനവിധി തേടുകയാണ് ബിജെപി പ്രതിനിധിയായ ബിന്ദു സുധാകരന്.
വാര്‍ഡില്‍ അരക്കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തിയത്. പറഞ്ഞവയെല്ലാം പൂര്‍ത്തിയാക്കി അഭിമാനത്തോടെയാണ് വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. വാര്‍ഡിലെ മുഴുവന്‍ റോഡുകളും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. വീതി കുറവുണ്ടായിരുന്ന ഡയമണ്‍ പാലം വീതി കൂട്ടി കാലങ്ങളായി നിലനിന്നിരുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കി.
പച്ചക്കറി വീട്ടുവളപ്പില്‍ എന്ന സന്ദേശമുയര്‍ത്തി പച്ചക്കറി വികസന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ഭവന നിര്‍മ്മാണ പദ്ധതിയില്‍ പെടുത്തി 6 കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കി. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ദുരിതമനുഭവിച്ച വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും സേവാഭാരതിയുടെ സഹായത്തോടെ ഭക്ഷ്യധാന്യക്കിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു.
വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന അങ്കണവാടി നവീകരിച്ച് തുറന്നുകൊടുത്തു. 2010 -2015 കാലഘട്ടത്തിലും ഈ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നത് ബിജെപി പ്രതിനിധിയായിരുന്നു. അതിന്റെ തുടര്‍ച്ചയായി ബിജെപി പ്രതിനിധിയായി വാര്‍ഡ് നിലനിര്‍ത്തുവാനും ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുവാനും ബിന്ദു സുധാകരന് സാധിച്ചു.
വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റി വീണ്ടും താമര ചിഹ്നത്തില്‍ ജനങ്ങളെ സമീപിക്കുവാനുള്ള ആത്മവിശ്വാസത്തോടെയാണ് ജനാധിപത്യ കളരിയില്‍ അങ്കം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: