ഫ്ളോറിഡ: കോവിഡ് 19 രോഗികളുടെ എണ്ണിൽ വീണ്ടും ഫ്ളോറിഡ സംസ്ഥാനത്ത് റിക്കാർഡ് വർദ്ധന. സെപ്റ്റംബർ ഒന്നിന് ശേഷം നവംബർ 8 ഞായറാഴ്ച മാത്ര രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6820ആയെന്ന് ഫ്ളോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഞായറാഴ്ച അറിയിച്ചു. 21 മരണവും ഞായറാഴ്ച സംഭവിച്ചതായി അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 843897 രോഗികളും 17333 മരണവും നടന്നതായി അറിയിപ്പിൽ പറയുന്നു. ഇതിൽ 1721 പേർ ഫ്ളോറിഡ സംസ്ഥാനത്തുള്ളതും 212 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ താമസത്തിനെത്തിയവരുമാണ്.
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഫ്ളോറിഡ (843897) രണ്ടാമതായി ടെക്സ്സസ് (985000) ഒന്നാം സ്ഥാനത്ത് കാലിഫോർണിയ (969000). ഫ്ളോറിഡയിൽ ഔദ്യോഗിക മരണസംഖ്യയുടെ 25 ശതമാനം യഥാർത്ഥത്തിൽ വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നത്. നവംബർ 1 മുതൽ 8 വരെയുള്ള ഒരാഴ്ചയിൽ പുതിയതായി 28776 കോവിഡ് കേസ്സുകളും 30 പുതിയ മരണവും സംഭവിച്ചിട്ടുണ്ട് ഈ ഒരാഴ്ചയിൽ 169738 പേർക്കാണ് പരിശോധന നടത്തിയിട്ടുള്ളത്. ഫ്ളോറിഡ സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 6.3 മില്യനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: