കൊല്ലം: സംസ്ഥാനഭരണവും അതിന് നേതൃത്വം നല്കുന്ന സിപിഎമ്മും അഴിമതിയിലും സ്വര്‍ണം-മയക്കുമരുന്നു കടത്തു കേസുകളിലും ചീഞ്ഞുനാറുമ്പോഴും ജില്ലയില്‍ എല്‍ഡിഎഫ് ഉന്നമിടുന്നത് ഭരണത്തുടര്‍ച്ച. യുഡിഎഫിലെ ഗ്രൂപ്പുപോരും സ്ഥാനാര്‍ഥിനിര്‍ണയ പ്രശനങ്ങളും നേതാക്കളുടെ തമ്മിലടിയും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്.
ജില്ലയിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും സിപിഎം തന്നെയാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക. ആര്‍എസ്പി മുന്നണിവിട്ടപ്പോള്‍ ഉണ്ടായ ഭരണനഷ്ട സാഹചര്യം ഭാവിയിലും ആവര്‍ത്തിക്കാതിരിക്കാനാണിത്. സ്വന്തം നിലയില്‍ ഭൂരിപക്ഷം നേടാനാകുന്നവിധത്തില് സീറ്റുകളില്‍ മത്സരിക്കുക, അല്ലെങ്കില്‍ വിജയമുറപ്പായ സീറ്റുകള്‍ വശപ്പെടുത്തുക എന്ന നയമാണ് സിപിഎമ്മിന്റെ ആഭ്യന്തരതന്ത്രം.
ജില്ലയിലെ 68 പഞ്ചായത്തുകളില്‍ 62 എണ്ണവും ഭരിക്കുന്നത് എല്‍ഡിഎഫാണ്. പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ നാലു മുനിസിപ്പാലിറ്റിയും കൊല്ലം കോര്‍പ്പറേഷനും ജില്ലാപഞ്ചായത്തും ഇടതുമുന്നണിയുടെ കൈയിലാണ്.
സീറ്റുചര്ച്ചകളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സിപിഐ ഉയര്‍ത്തുന്ന തര്‍ക്കങ്ങളാണ് തടസമത്രെ. 26 അംഗ ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞതവണ 15 സീറ്റുകളില്‍ സിപണ്ടിഎമ്മും 10 സീറ്റുകളില്‍ സിപിഐയും ഒരുസീറ്റില്‍ കേരളകോണ്‍ഗ്രസ് ബിയുമാണ് മത്സരിച്ചത്. ഇത്തവണ മാണിവിഭാഗം കൂടി എത്തിയതോടെ ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. അത് സിപിഐയുടെ അക്കൗണ്ടില്‍ നിന്നും കൊടുക്കാനാകുമോ എന്നാണ് സിപിഎം നോക്കുന്നത്. സിപിഐയാകട്ടെ മറിച്ചും.
കോര്പ്പറേഷന്
മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ പ്രസന്നയും സബിതാബീഗവും നേര്‍ക്കുനേര്‍. ഇരുവരും മുമ്പ് ഒരോതവണ മേയറായിട്ടുണ്ട്. വനിതാസംവരണമാണ് നിലവില്‍ മേയര്‍പദവി. ജനാധിപത്യമഹിളാ അസോസിയേഷന്റെ ചുമതലകള്‍ വഹിക്കുന്ന ഇരുവരും സിപിഎമ്മിന്റെ സജീവപരിഗണനയിലാണെങ്കിലും പ്രസന്ന ഏണസ്റ്റിനാണ് മുന്‍ഗണന.
ജില്ലാ പഞ്ചായത്ത്
സിപിഎമ്മിന് ജില്ലാ പഞ്ചായത്ത് വീണ്ടും പണ്ടിടിക്കാന് സാധിച്ചാല്‍ സിപിഎമ്മില്‍ നിന്നും പ്രസിഡന്റാകാന്‍ മൂന്നുപേര്‍ രംഗത്തുണ്ട്. എന്‍.എസ്. പ്രസന്നകുമാര്‍, പി.കെ. ഗോപന്, സി. ബാള്‍ഡുവിന്‍ എന്നിവരാണിത്. കൊറ്റങ്കര ഡിവിഷനണ്ടില്നിന്നാകും പ്രസന്നകുമാര്‍ മത്സരിക്കുക. പി.കെ. ഗോപന് കുത്തൂരിലും ബാള്‍ഡുവിന്‍ കുണ്ടറയിലും ജനവിധി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: