കൊല്ലം: കുരീപ്പുഴ മാലിന്യപ്ലാന്റ് നിര്‍മാണത്തിന് എതിരെ സമരജ്വാലയുമായി രംഗത്തിറങ്ങാന്‍ ഇന്നലെ വൈകിട്ട് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. പ്ലാന്റ് നിര്‍മാണത്തിന് എതിരെ ജനകീയ പ്രതിഷേധം ശക്തമാക്കാന്‍ മനുഷ്യാവകാശ സംരക്ഷണ സമിതി രംഗത്തുണ്ടാകും. ഇതിന്റെ ഭാഗമായി 16ന് വൈകിട്ട് 6.30ന് കുരീപ്പുഴയുടെ പരിസര പ്രദേശത്ത് 50 കേന്ദ്രങ്ങളില്‍ സമരജ്വാല തീര്‍ക്കും.
അഞ്ചുപേര്‍ വീതം അടങ്ങുന്ന സംഘമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സമരം സംഘടിപ്പിക്കുക. കുരീപ്പുഴയിലെ സമരസമിതി പ്രവര്‍ത്തകരുടെ നൂറുകണക്കിന് വീടുകളില്‍ മാലിന്യപ്ലാന്റിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കി പോസ്റ്ററുകള്‍ പതിക്കാനും തുടര്‍പ്രക്ഷോഭം എന്ന നിലയില്‍ കളക്ട്രേട്രേറ്റ് വളയല്‍ അടക്കമുള്ള സമരപരിപാടികള്‍ക്കും യോഗം തീരുമാനിച്ചു.
കുരീപ്പുഴ മലിന്യപ്ലാന്റിന് എതിരെ സമരം ചെയ്യുന്നവരെയും നേതൃത്വം നല്കുന്നവരെയും കള്ളകേസില്‍ കുടുക്കാനുള്ള നീക്കം നടക്കുന്നതായി യോഗം ആരോപിച്ചു. സംരക്ഷണസമിതി സെക്രട്ടറി മണലില്‍ സന്തോഷിന് എതിരെ ആര്‍ഡിഒ നോട്ടീസ് പുറപ്പെടുവിച്ചു. ആര്‍ഡിഒ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തെ എന്തു വില കൊടുത്തു നേരിട്ടുമെന്നും മാലിന്യപ്ലാന്റ് തുറക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടറി മണലില്‍ സന്തോഷ്, സംഗീത, എ.എ ബഷീര്‍, മുഹമ്മദ്, ചന്ദ്രബോസ്, സംഗീത, ലത, സിനി, പൃഥ്വിരാജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: