കോഴിക്കോട്: മുസ്ലിംലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. വിജിലന്‍സ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം, കെ എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ എത്തി മൊഴി നല്‍കല്‍ തുടരകയാണ് . ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയിട്ടുള്ളത്. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്താന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിന്റെ മൊഴിയെടുത്തത്.
കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച മൊഴി ശേഖരിക്കാന്‍ ഷാജിയേയും ഭാര്യയേയും വിളിച്ചുവരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: