തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് ആരോഗ്യവകുപ്പിന്റെ ഒമ്പതിന മാര്‍ഗരേഖ. വായുസഞ്ചാരം കുറഞ്ഞ അടച്ച സ്ഥലം, ആള്‍ക്കൂട്ടം, അടുത്ത് ഇടപഴകാനുള്ള സാഹചര്യം ഇത് മൂന്നും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. മാര്‍ഗരേഖ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എണ്ണം ഉറപ്പാക്കുകയും വേണം. മലകയറുമ്പോഴും ശാരീരിക അകലം പാലിക്കണം. അടുത്തായി കോവിഡ് ബാധിച്ചവരും പനി, ചുമ തുടങ്ങിയവയുള്ളവരും മലകയറാനെത്തരുത്. 24 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിലക്കല്‍ എത്തുന്നതിനുമുമ്പ് കരുതണം.
അടുത്തായി കോവിഡ് ബാധിച്ചവരും പനി, ചുമ തുടങ്ങിയവയുള്ളവരും മലകയറാനെത്തരുത്. 24 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിലക്കല്‍ എത്തുന്നതിനുമുമ്പ് കരുതണം. ശബരിമലയിലെത്തിയാല്‍ ഓരോ അരമണിക്കൂറിലും കൈകള്‍ ശുചീകരിക്കണം. മാസ്ക് ധരിച്ച്, രണ്ടടി അകലം പാലിച്ച് നില്‍ക്കണം. തീര്‍ഥാടനത്തിന് ഒഴാഴ്ച മുമ്പെങ്കിലും ശ്വാസനശാരീരിക വ്യായാമം ചെയ്യണം. പത്തുശതമാനം പേര്‍ക്ക് രോഗം ഭേദമായി മൂന്നാഴ്ചവരെയും രണ്ടുശതമാനം പേര്‍ക്ക് മൂന്നുമാസംവരെയും അതിന്റെ വിഷമതകള്‍ ഉണ്ടാവാം. ഇങ്ങനെയുള്ളവര്‍ മലകയറുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാക്കും. ഇതില്ലെന്ന് ഉറപ്പാക്കാനാണ് വ്യായാമം. നിലയ്ക്കലും പമ്പയിലും ഇടത്താവളങ്ങള്‍ അനുവദിക്കില്ല. കക്കൂസുകള്‍ ഉപയോഗത്തിനു ശേഷം അണുവിമുക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: