ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് 2005 ല്‍ അമേരിക്ക വിസ നിഷേധിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബഌക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ്ജ് ബുഷ് ആയിരുന്നു അന്ന് അമേരിക്കന്‍ പ്രസിഡന്റ്. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അമേരിക്ക ഊഷ്മള സ്വീകരണം നല്കി. അന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്ട്ടിക്കാരന് ബാരക് ഒബാമ. പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് മോദിയെ സ്വീകരിച്ച ഒബാമ പിന്നീട് ദല്‍ഹിയില്‍ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
ഇന്ത്യ സന്ദര്‍ശിച്ച് ആദ്യത്തെ രണ്ടു പ്രസിഡന്റുമാരും റിപ്പബഌക്കന്‍ പാര്ട്ടിക്കാര്.1959 ല്‍ എത്തിയ ഐസനോവറും 1969 ല്‍ എത്തിയ റിച്ചാര്‍ഡ് നിക്സനും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്ന ഇന്ത്യയ്ക്ക് കൂടുതല്‍ സഹായം നല്കി സോവിയറ്റ് യൂണിയന്റെ സ്വാധീനം കുറക്കുകയായിരുന്നു ഐസനോവറിന്റെ ലക്ഷ്യം. ഇന്ത്യാ-പാക് ബന്ധം ഏറെ വഷളായിരുന്ന അക്കാലത്ത് പാകിസ്താനെ പിന്തുണച്ചിരുന്ന നിക്സന്റെ സന്ദര്‍ശനം വന്‍ പരാജയമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കാന്‍ വരെ നിക്സണ് തയ്യാറായി.
വാജ്പേയി വിദേശകാര്യമന്ത്രി ആയിരിക്കുമ്പോള്‍1978 ല്‍ എത്തിയ ജിമ്മി കാര്‍ട്ടര്‍ ആണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത് വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 2000 ല്‍ ബില്‍ ക്ലിന്റണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ക്ലിന്റന്റെ സന്ദര്‍ശനത്തോടെയാണ് ഇന്ത്യയും അമേരിക്കയും കൂടുതല്‍ അടുത്തത്. തുടര്‍ന്നിങ്ങോട്ട് അധികാരത്തിലെത്തിയ മുഴുവന്‍ പ്രസിഡന്റുമാരും ഇന്ത്യ കണ്ടു.
2006 ലെ ജോര്‍ജ് ഡബ്ലു ബുഷിന്റെ സന്ദര്‍ശനത്തിലാണ് ആണവകരാര്‍ ഒപ്പുവച്ചത്. അധികാരത്തിലിരിക്കെ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച ഏക പ്രസിഡന്റ് ഒബാമ. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് 2010ല്‍ ആദ്യം എത്തിയത്. 2015 റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി. വ്യാപാരം, പ്രതിരോധം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയും നടന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ട്രംപ് വന്ന് മടങ്ങിയത്.
ട്രംപിന്റെ തോല്‍വി മോദിയുടെ തോല്‍വിയായി ചിത്രീകരിച്ച് ആനന്ദിക്കുന്നവര്‍ക്കു വേണ്ടിയാണ് അമേരിക്ക- ഇന്ത്യാ ബന്ധത്തിന്റെ നാള് വഴി വിശദീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ആരായാലും പാര്‍ട്ടി ഏതായാലും ഇന്ത്യയോടുള്ള സമീപനവും നിലപാടുകളും ഇന്ത്യന്‍ നേതൃത്വത്തിന്റെ മികവുകൂടി അടിസ്ഥാനമാക്കിയാകും.
ഒബാമയോട് പുലര്‍ത്തിയിരുന്ന അടുപ്പവും ബന്ധവും ദൃഢമായിതന്നെ ട്രംപിനോടു പുലര്‍ത്താന്‍ കഴിഞ്ഞ നരേന്ദ്ര മോദിക്ക് ജോ ബൈഡനോടും അതാകും എന്നതില്‍ രാഷ്ട്രീയ തിമിരം ബാധിക്കാത്ത ആര്‍ക്കും സംശയം ഉണ്ടാകില്ല. മാത്രമല്ല പരമ്പരാഗതമായി അമേരിക്കയിലെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ വംശജര്‍ ഡമോക്രാറ്റുകള്‍ക്കൊപ്പമാണെന്നതും വൈസ് പ്രസിഡന്റ്ായി ജയിച്ചത് ഇന്ത്യന്‍ വംശജ കമലാ ഹാരീസ് ആണ് എന്നതും അനൂകൂലമാകും.
ഇന്ത്യയെ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടുപോകാനാകില്ലന്ന് ബൈഡനറിയാം എന്നതിന്റെ സൂചനകൂടിയായിരുന്നു കമല ഹാരീസിന്റെ സ്ഥാനാര്‍ത്ഥിത്വം. ബാരക്ക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന ഇന്ത്യയെ അടുത്തറിഞ്ഞ ആളുമാണ് ബൈഡന്. നരേന്ദ്രമോദി അയച്ച അനുമോദന സന്ദേശത്തില്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുമുണ്ട്. യുഎസ് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താന്‍ ബൈഡന് ചെയ്ത കാര്യങ്ങള്‍ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണെന്നാണ് മോദി പറഞ്ഞത്
ഇന്ത്യയോടും മോദിയോടും അടുപ്പം സൂക്ഷിക്കുമ്പോഴും വിടുവായത്തം മൂലം ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന നിരവധി നടപടികളും ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്നത് മറക്കരുത്. പരിണത പ്രജ്ഞനായ ജോ ബൈഡനില്‍ നിന്ന് അത് ഉണ്ടാകില്ലന്നത് ഉറപ്പാണ്.
മാത്രമല്ല ബൈഡന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്ന നയങ്ങള്‍ നടപ്പാക്കിയാല്‍ അത് ഇന്ത്യക്കാര്‍ക്ക് ഗുണകരമാണ്. കുടിയേറ്റ നയമാണ് അതില്‍ പ്രധാനം. കുടിയേറിയ ഇന്ത്യക്കാരെ പിന്തുണയ്ക്കുമെന്ന് ബൈഡന് നേരത്തേ വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാര്‍ എങ്ങനെയാണ് യുഎസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചതെന്നും ബൈഡന് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റ് ആയതിനാല്‍ കുടിയേറ്റക്കാരുടെ വിഷയങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ നീക്കമുണ്ടാകും. . കമല ഹാരിസിനെ പ്രശംസിച്ചു കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായെന്ന് ബൈഡന് പറയുന്നത് പ്രതീക്ഷ കൂട്ടും.
കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്ന നിയമഭേദഗതിക്കായിരിക്കും യുഎസ് കോണ്‍ഗ്രസ് ആദ്യശ്രമം നടത്തുക. ഏകദേശം 1.1 കോടി കുടിയേറ്റക്കാര്‍ യുഎസ് പൗരത്വം കാത്തിരിപ്പുണ്ട്. അതില്‍ അഞ്ചു ലക്ഷത്തോളം പേര് ഇന്ത്യക്കാരാണ്.
പ്രതിവര്‍ഷം 1.25 ലക്ഷം പേര്‍ക്കെങ്കിലും കുടിയേറ്റത്തിന് ഔദ്യോഗിക അനുമതി നല്‍കും, കുടിയേറ്റക്കാരെ കണ്ടെത്താന്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തുന്നതും ചില പ്രത്യേക മേഖലകളിലെ കുടിയേറ്റക്കാര്‍ക്കെതിരെ നടക്കുന്ന നിയമ നടപടികള്‍ തടയും തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബൈഡന് നടപ്പിലാക്കിയാല്‍ അതിന്റെ അധികപ്രയോജനവും ഇന്ത്യാക്കാര്‍ക്കാകും. വളരെ പക്വവും ദൃഢവുമായ ഭരണഘടനാ സ്ഥാപനങ്ങളുടെ ശൃംഖലയുള്ള അമേരിക്കയില്‍ ഭരണം മാറിയാലും അന്താരാഷ്ട്ര ബന്ധങ്ങളിലും നിലപാടുകളിലും പൊടുന്നനെയുള്ള മാറ്റം ഉണ്ടാകില്ല. അസ്ഥിരവും ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതുമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് താല്‍ക്കാലികം മാത്രമായിരിക്കും. പ്രായോഗികതയില്‍ ഊന്നുന്ന നയസമീപനത്തിലൂടെ അതിനെ കൈകാര്യം ചെയ്യാനാകും.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ആശയപരമായ സമീപനത്തില്‍നിന്നു വ്യത്യസ്തമായി പ്രായോഗിക സമീപനമാണ് അനുവര്‍ത്തിക്കാറുള്ളത് . ബാരക് ഒബാമയേയും ഡൊണാള്‍ഡ് ട്രംപിനേയും ഇന്ത്യയോടും തന്നോടും കൂടുതല്‍ അടുപ്പിക്കാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞത് ഈ സമീപന മാറ്റം കൊണ്ടാണ്. അതുകൊണ്ടുതന്നെ ജോ ബൈഡനേയും സ്വന്തം ആളായി മോദി മാറ്റും എന്നതില്‍ സംശയമില്ല. വൈസ് പ്രസിഡന്റായിരുന്ന് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ പരിശ്രമിച്ചിട്ടുള്ള ബൈഡന് പ്രസിഡന്റു പദവിയിലും ഇന്ത്യന്‍ വംശജ കമല ഹാരീസ് വൈസ് പ്രസിഡന്റായും ഉള്ളത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നരേന്ദ്രമോദിക്ക് എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: