ബ്യൂണസ് അയേഴ്സ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഉടന്‍ ആശുപപത്രി വിടാനാകില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചു.
പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്) കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മയക്കി കിടത്തിയിരിക്കുകയാണ്. ഉടന്‍ വിട്ടിലേക്ക് മടങ്ങാനാകില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പറഞ്ഞു.
വിഷാദരോഗത്തെ തുടര്‍ന്നാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: