തൃശൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ്സിനുള്ളില്‍ അടി തുടങ്ങി. പറപ്പൂക്കര കോണ്‍ഗ്രസ്സ് ബൂത്ത് കമ്മറ്റി യോഗം ചേര്‍ന്നതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.
മണ്ഡലം പ്രസിഡന്റ് സോമന്റെ നേത്യത്വത്തില്‍ യോഗം ചേരുന്നതിനിടെയാണ് സംഭവം. പക്ഷപാതപരമായി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതായി മുന്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍സണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് എത്തുകയും, യോഗത്തില്‍ വാക്കേറ്റം ഉണ്ടാവുകയും അത് കയ്യാങ്കളിയില്‍ അവസാനിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ജോണ്‍സണ്‍, സുധന്‍, രാജന്‍, ബൈജു ആന്റണി, വിനോദ്, രഘു എന്നിവരെയാണ് സസ്‌പെന്റ ചെയ്തത്. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: