ശ്രീഹരിക്കോട്ട: കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം. ഐഎസ്ആര്‍ഒ ആണ് പിഎസ്എല്‍വി-സി 49 വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യയുടെ 51-മത്തെ ബഹിരാകാശ ദൗത്യമാണ് പിഎസ്എല്‍വി-സി49.
ഉച്ച തിരിഞ്ഞ് 3:12നാണ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിസി49 റോക്കറ്റ് കുതിച്ചുയര്‍ന്നത്. പോളാര്‍ ഉപഗ്രഹവും 19 അന്താരാഷ്ട്ര കസ്റ്റമര്‍മാരുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി49 വിക്ഷേപിച്ചിരിക്കുന്നത്. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2 ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും. ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.
ഐഎസ്ആര്‍ഒയുടെ ഓഫീസില്‍ വെബ്സൈറ്റില്‍ ഉപഗ്രഹവിക്ഷേപണം തല്‍സമയം കാണിച്ചിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകളിലും പിഎസ്എല്‍വിസി49 വിക്ഷേപിക്കുന്നത് ജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: