തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷ നേതാക്കളെ കേസില്‍ പെടുത്തി അകത്തിടാന്‍ ഉറച്ച് സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനു കൂടിയാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സജീവമാക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ മുസ്ളീം ലീഗിലെ എം.സി.കമറുദ്ദിനെ ഇന്ന് അറസ്റ്റു ചെയ്യും. ഇതുവരെ 115 കേസുകളാണ് ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലീഗിലെ തന്നെ വി കെ ഇബ്രാഹിം കുഞ്ഞാണ് അടുത്തയാള്‍. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാകാവുന്ന സാഹചര്യത്തിലാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്. പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് വിജിലന്‍സ്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം കൈമാറിയെന്ന ആരോപണത്തില്‍ പി.ടി.തോമസ് എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സോളര്‍ കേസ് സജീവമാക്കി നിര്‍ത്താനാണ് നീക്കം. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച്, മുന്‍ മന്ത്രി എ.പി.അനില്‍കുമാറിനെ ചോദ്യം ചെയ്യും. ബാര്‍ക്കോഴക്കേസില്‍ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ പുതിയ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ , കെ.ബാബു എന്നിവര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ചില നേതാക്കളുടെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിക്കാനാണ് അന്വേഷണ സംഘത്തിനു നല്കിയ നിര്‍ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക: