തിരുവനന്തപുരം: നിയമസഭക്ക് നല്കിയ ഉറപ്പുകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ അന്വേഷിക്കാനായി മാത്രം പ്രത്യേക നിയമസഭാ സമിതിയുണ്ട്. അഷ്വറന്‍സ് കമ്മറ്റി.
ലൈഫ് മിഷന്റെ വീടുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നല്കിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്നതിനെക്കുറിച്ച് അന്വേഷിക്കണമെങ്കില്‍ ചെയ്യേണ്ടത് അഷ്വറന്‍സ് കമ്മറ്റിയാണ്.
ലൈഫ് മിഷന് പദ്ധതി തടസ്സപ്പെടുത്തും വിധം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇടപെടുന്നതായി കാണിച്ചു സിപിഎമ്മിലെ ജയിംസ് മാത്യു എംഎല്‍എ നല്കിയ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൈമാറിയത് പ്രവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതിക്ക്.
എന്തുകൊണ്ട്.
അഷ്വറന്‍സ് കമ്മറ്റിയുടെ ചെയര്മാന് ലീഗില്‍ വി കെ ഇബ്രഹിം കുഞ്ഞാണ്. എത്തിക്സ് കമ്മറ്റിയുടെ ചെയര്മാന് സിപിഎമ്മിന്റെ എ പ്രദീപ്കുമാറും.എത്തിക്സ് നോക്കാതെ പാര്‍ട്ടി താല്പര്യം കാക്കണമെങ്കില് പ്രദീപ് കുമാറിനെ കഴിയൂ.
ഇക്കാര്യത്തില്‍ നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്.നിയമസഭയും ഈ കേസിന്റെ അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ല.
സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന ലൈഫ് മിഷനിലെ കോഴയെ സംബന്ധിച്ചും അതിലെ കളളപ്പണ ഇടപാടിനെപ്പറ്റിയുമാണ് ഇഡി അന്വേഷിക്കുന്നത്. അത് അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണമാണ്. അതിനെ തടസ്സപ്പെടുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ല.
ലൈഫ്മിഷന് കോഴയെക്കുറിച്ച് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകള്‍ കൊണ്ടുപോയതും വിജിലന്‍സാണ്. നിയമസഭാ സമിതി വിജിലന്‍സ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നില്ല.യുക്തിരഹിതവും വിചിത്രവും അധികാരപരിധിക്ക് പുറത്തുള്ളതുമായ ഒരു തീരുമാനം ജനങ്ങളുടെ മുന്നില്‍ നിയമസഭയെ പരിഹാസപാത്രമാക്കുകമാത്രമാണ് ചെയ്യുക.
ഒരാഴ്ചയ്ക്കകം വിശദീകരണം നല്കാന് അന്ത്യശാസമാണ്് ഇ ഡിക്ക് നല്‍കിയിരിക്കുന്നത്. തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥനെ സഭാസമിതിക്കു വിളിച്ചുവരുത്താം.
ഇ ഡി ഉദ്യോഗസ്ഥര്‍ പുല്ലുവില നല്‍കാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഉദ്യോഗസ്ഥന് മറുപടി കൊടുക്കാനോ ഹാജരാകാനോ സാധിക്കില്ലന്നതുപോലും അറിയാതെ വിശദീകരണം ആവശ്യപ്പെട്ടവര്‍ സ്വയം അപഹാസ്യരാകും.
പിന്നെ എന്തിന്?
ഉള്‍ഭയം മൂലമുള്ള മുന്‍കൂര്‍ ജാമ്യവും വിരട്ടലും. പി ശ്രീരാമകൃഷ്ണനും എ പ്രദീപ്കുമാറും ഉള്‍പ്പെടെ ഏതാനും എംഎല്‍എ മാര്‍ സ്പനയുടെ സഹായം പറ്റി വിദേശയാത്ര നടത്തിയിരുന്നു. അന്വേഷണം ആ വഴിയിലേക്ക് വന്നാല്‍ എംഎല്‍എ മാരുടെ പ്രിവിലേജ് ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമം. അത്രമാത്രം.
ശരിക്കും ഇവിടെ നഷ്ടപ്പെട്ടത് അഷ്വറന്‍സ് കമ്മറ്റിയുടെ പ്രിവിലേജാണ്. തങ്ങളുടെ അവകാശം തട്ടിയെടുത്ത പ്ര്ിവിലേജ് സമിതിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനുള്ള അവകാശം അഷ്വറന്‍സ് കമ്മറ്റിക്കുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: