ആലപ്പുഴ : ആലപ്പുഴ ആകാശവാണി നിലയത്തില്‍ നിന്നുള്ള സംപ്രേക്ഷണം അടിയന്തരമായി അവസാനിപ്പിച്ച് കൊണ്ട് പ്രസാര്‍ ഭാരതിയുടെ ഉത്തരവ്. മീഡിയം വേവ് നിലയങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തെ മറ്റ് നിലയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് മീഡിയം വേവ് ട്രാന്സ്ിസ്റ്ററുകള് മാറ്റിയത്.
ആലപ്പുഴയില്‍ നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന 200 കിലോ വാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ ആകാശവാണി കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനു ആണ് പ്രസാര്‍ ഭാരതി ഉത്തരവ് ഇട്ടിരിയ്ക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രസരണശേഷിയുള്ള ആകാശവാണി നിലയമാണ് ആലപ്പുഴയിലേത് നിലവിലിള്ള സംപ്രേഷണ പരിധി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും ലക്ഷദ്വീപ ലേ കവരത്തി മുതല്‍ തമിഴ്നാട്ടിലേ തിരുനെല്‍വേലി ജില്ലവരെയും ആണ്. ഈ ജില്ലകളിലെ ലക്ഷകണക്കിന് ശ്രാതാക്കളാണ് നിലവില്‍ ആലപ്പുഴ നിലയത്തിനുള്ളത്. മന് കി ബാത്ത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് ഇവിടെനിന്നാണ്. തിരുവനന്തപുരത്ത നിലയം ഉണ്ടെങ്കിലും 20 കിലോ വാട്ട് മാത്രമാണ് പ്രസരണശേഷി. ചുരുങ്ങിയ പരിധിയില്‍ മാത്രമെ പരിപാടി ലഭ്യമാകു.
നിലവില്‍ സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍ക്ക് പ്രവര്ത്തിപ്പിയ്ക്കണമെങ്കില് ആ നഗരത്തില്‍ സര്‍ക്കാര്‍ എഫ്.എം.റേഡിയോ നിലയം വേണമെന്ന തിനാല്‍ ആലപ്പുഴയില്‍ ആകാശവാണി 5 കിലോ വാട്ട് എഫ്.എം സ്റ്റേഷന് സങ്കേതികമായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നിലവില്‍ പ്രര്‍ത്തിയ്ക്കുന്ന ആലപ്പുഴ എഫ്.എം. ആലപ്പുഴ നഗര അതിര്‍ത്തിയില്‍ പോലും ലഭ്യമല്ല
നാല്പത് ഏക്കറോളം ഭൂമിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇരുപതോളം ജീവനക്കാരും പ്രവര്‍ത്തിയ്ക്കുന്ന ആകാശവാണി നിലയം
.മറ്റൊരു ബദല്‍ സംവിധാനവും ഏര്‍പ്പെടുത്താത് അടിയന്തരമായി അടച്ചു പൂട്ടാനുള്ള തീരുമാനം പുനപരിശോധിയ്ക്കേണമെന്ന് ആകാശവാണി ആന്റ് ദൂരദര്ശന് എഞ്ചിനിയറിംഗ് എംപ്പോയിസ് അസോസിയേഷന് (ബി.എം.സ്.) സെക്രട്ടറി എസ് സന്തോഷ് കുമാര്കേന്ദ്ര വാര്‍ത്ത പ്രെക്ഷേപണ മന്ത്രി പ്രകാശ് ജാവാദക്കറോടെ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: