ടോക്കിയോ: വന്‍കിട ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉത്പാദന യൂണിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പറിച്ച് നടുന്നു. ആദ്യഘട്ടത്തില്‍ സുമിഡ, ടയോട്ട സ്തൂഷോ എന്നീ കമ്പനികളാണ് ചൈന ഉപേക്ഷിച്ച് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ഇന്ത്യയിലേക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ മാറ്റാന്‍ ജപ്പാന് സര്‍ക്കാര്‍ കമ്പനികള്‍ക്ക് വലിയ പിന്തുണയാണ് പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപം സുഖമമാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജ്പ്പാനീസ് കമ്പനികളുടെ ഇത്തരത്തിലുള്ള നീക്കം.
ക്വാഡ് രാഷ്ട്രങ്ങളുടെ പരസ്പര സഹകരണം വ്യവസായ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ സൂചനയായാണ് സാമ്പത്തിക നിരാക്ഷകര്‍ ചൈനയില്‍ നിന്നുള്ള വ്യാവസായിക ഭീമന്മാരുടെ പിന്മാറ്റത്തെ വിലയിരുത്തുന്നത്. ഇന്തോപെസഫിക് മേഖലയില്‍ പരസ്പര വ്യവസായിക സഹകരണം എളുപ്പമാക്കാന്‍ ഇന്ത്യയും ജപ്പാനും ആസ്ട്രേലിയയും കൈകോര്‍ത്ത് സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കം കുറിച്ചിരുന്നു.
വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടൊയാട്ടാ സ്തൂഷോ. സുമിഡ വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: