പന്തളം: തിരുവാഭരണ പാതിയിൽ കൈയേറ്റങ്ങൾ വർദ്ധിക്കുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പാതയുടെ വികസനത്തിന് നേരിടുന്ന സാങ്കേതിക തടസം നീക്കാൻ നടപടിവേണമെന്നും പന്തളം തിരുവാഭരണ പാത സംരക്ഷണ സമിതി വാർഷിക യോഗം ആവശ്യപ്പെട്ടു.
തിരുവാഭരണ പാതയിൽ കൈയേറ്റം കണ്ടെത്തിയ 495 പേരിൽ നിന്ന് സ്വയം ഒഴിഞ്ഞുകൊള്ളാം എന്ന് രേഖാമൂലം അടൂർ, തിരുവല്ല ആർഡിഒമാർ എഴുതി വാങ്ങിയിട്ടും കൈയേറ്റങ്ങൾ പഴയ രീതിയിൽത്തന്നെയാണ്. കൈയേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി 10 വർഷം ആയിട്ടും ശരിയായ ഒഴിപ്പിക്കൽ സാദ്ധ്യമായില്ല. വിവിധ സ്ഥലങ്ങളിൽ തിരുവാഭരണ പാത വികസനത്തിന് സർക്കാർ പണം അനുവദിച്ചിട്ടും പൂർണ്ണമായി സ്ഥലം ഏറ്റെടുക്കാൻപോലും സാധിച്ചില്ല. ജില്ലാഭരണ കൂടത്തിന്റെ കണക്ക് പ്രകാരം 90 ശതമാനം കൈയറ്റം ഒഴിഞ്ഞതായിട്ടാണ് രേഖപ്പെടുത്തുന്നത്. എന്നാൽ 10 ശതമാനം ആളുകൾ മാത്രമാണ് സ്ഥലം ഒഴിഞ്ഞു കൊടുത്തത്. മറ്റുള്ളവർ ഒഴിഞ്ഞുമാറാത്തതുകാരണം സ്ഥലങ്ങൾ വീണ്ടും കൈവശപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. തുടർ നടപടി ആവശ്യപ്പെട്ട് പാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടിയന്തര ഇടപെടലുകളുണ്ടായി തിരുവാഭരണ പാത പൂർണമായും ഒഴിപ്പിച്ച് പാരമ്പര്യ പാതവഴി യാത്ര ചെയ്യുന്നതിന് നടപടി ഉണ്ടാക്കണമെന്നും സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മയുടെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല, കെ.ആർ.രവി, പൃഥിപാൽ, വി.കെ രാജഗോപാൽ, എം.ആർ. അനിൽ കുമാർ, സി.ഡി അനിൽ, സുധാകരൻപിള്ള, സന്തോഷ് കുറിയാനിപ്പള്ളി, മധുസൂധനൻ പിള്ള എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.ജി. ശശികുമാർ വർമ്മ (പ്രസിഡന്റ്), കെ.ആർ. രവി, പൃഥിപാൽ, രാധാണിയമ്മ (വൈസ് പ്രസിഡന്റ്) വി. കെ.രാജഗോപാൽ (വർക്കിങ് പ്രസിഡന്റ്), പ്രസാദ് കുഴിക്കാല (ജനറൽ സെക്രട്ടറി), എം.ആർ അനിൽ കുമാർ, വിലാസിനി രാമചന്ദ്രൻ, സന്തോഷ് കുറിയാനിപ്പള്ളി, ശശി കെ.ജി (ജോ. സെക്രട്ടറി), സുധാകരൻ പിള്ള (ട്രഷറാർ). വില്ലേജ് കൺവീനർമാർ-എം. പി. ബിനുകുമാർ (പന്തളം), മധുസൂധനൻ പിള്ള (കുളനട), സജി കെ.പി, (മെഴുവേലി), അനിൽ എം.പി (ആറന്മുള), രമേശ്.ജി. (മല്ലപ്പുഴശ്ശേരി), മനോജ്കുമാർ കെ.കെ (കോഴഞ്ചേരി), അമ്പിളി പ്രഭാകരൻ നായർ (അയിരൂർ), സജീവ് കെ.പി (ചെറുകോൽ), ബിജു വൈക്കം (റാന്നി), പി.ആർ. ബാലൻ (വടശ്ശേരിക്കര), ഉത്തമൻ പി.എസ്, (പെരുനാട്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: