തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. ഡിവൈഎഫ്ഐ നേതാവും നരിയമ്പാറ സ്വദേശിയുമായ തടത്തുകാലായില്‍ മനു മനോജാണ് തൊടുപുഴ മുട്ടം ജയിലില്‍ തൂങ്ങി മരിച്ചത്.ഇന്ന് വൈകിട്ട് നാലിന് ശേഷമായിരുന്നു സംഭവം. മൃതദേഹം ജയിലില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടി നേരത്തെ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
ഒക്ടോബര്‍ 22നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് 95 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ഇവിടെ വേണ്ടത്ര ചികിത്സ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വെച്ചാണ് മരണത്തിന് പെണ്‍കുട്ടി കീഴടങ്ങുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് സമീപവാസി കൂടിയായ ഡിവൈഎഫ്ഐ ലോക്കല്‍ കമ്മിറ്റിയംഗം പീഡിപ്പിച്ചത്. പീഡനവിവരം നാട്ടുകാര്‍ അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: