വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പാർലമെന്റിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക. ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമാണ് എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണൻ. ഇത് ആദ്യമായാണ് ന്യൂസിലാൻഡ് പാർലമെന്റിൽ മലയാളം മുഴങ്ങുന്നത്.
സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്‌ക്ക് നല്‍കിയിരിക്കുന്നത്. പ്രിയങ്കയുടെ മലയാളം സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പാര്‍ലമെന്‍റിന്റെ ആദ്യ യോഗത്തിലാണ് പ്രിയങ്ക മലയാളത്തിൽ സംസാരിച്ച് തുടങ്ങിയത്.
‘എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍. എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു’ എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ഒപ്പം ഈ പാര്‍ലമെന്റില്‍ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്.
ചെന്നൈയിലാണ് പ്രിയങ്ക ജനിച്ചത്. പിന്നീട് സിംഗപ്പൂരിലേക്ക് താമസം മാറി. പഠനത്തിനായാണ് ന്യൂസിലാൻഡിൽ എത്തുന്നത്. പതിനാല് വർഷമായി ലേബർ പാർട്ടിയുടെ പ്രവർത്തകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: