ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷന് റെക്കോര്‍ഡ് ജോ ബൈഡന് തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന് മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന് നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു.
നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം അമേരിക്കയിലെ പലസ്ഥലങ്ങളിലും സംഘര്‍ഷം ഉടലെടുത്തു. പോളിംഗ് സമയത്തിന് ശേഷമുള്ള വോട്ടുകള്‍ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ രംഗത്തെത്തിയപ്പോള്‍ അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഡെട്രോയിറ്റ്, ജോര്‍ജിയ, നവാദ, പെന്‍സില്‍വാനിയ, അരിസോണ എന്നിവിടങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ബോസ്റ്റണിലും മിനിയാപൊളിസിലും ഡെമോക്രാറ്റിക് അനുകൂലികളും പ്രതിഷേധിച്ചു. ലാസ്വേഗസില് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
‘സ്റ്റോപ്പ് ദി കൗണ്ട്’ എന്ന ബാനറും ‘ കൗണ്ട് ദി വോട്ട്സ്’ എന്ന ബാനറുമുയര്‍ത്തിയാണ് ഇരുകൂട്ടരും തെരുവ് ഭരിക്കുന്നത്. അരിസോണയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ട് എണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: