ആലപ്പുഴ: പട്ടികജാതി, വര്‍ഗ ഫണ്ട് ദുര്‍വിനിയോഗം അവസാനിപ്പിക്കുക, പട്ടികജാതി വിഭാഗങ്ങളെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആര്യാട് പഞ്ചായത്ത് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കി. സമരക്കാരുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത പഞ്ചായത്ത് സെക്രട്ടറിയെ ചാണകവെള്ളത്തില്‍ ശുദ്ധി ചെയ്യാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു.
വന്‍ പോലീസ് സംഘത്തെ പഞ്ചായത്ത് പടിക്കല്‍ നിയോഗിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെയും, സെക്രട്ടറിയേയും സമരക്കാര്‍ തടഞ്ഞു. സമരസമിതി ചെയര്‍മാനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ പഞ്ചായത്ത് പടിക്കല്‍ തോര്‍ത്ത് വിരിച്ച് തെണ്ടല് സമരം തുടങ്ങി. ഇതെ തുടര്‍ന്ന് മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീക്കി. സമരസമിതി ചെയര്മാന് അമൃത രാജ്, സെക്രട്ടറി ആര്. രതീഷ്, പി.
രാജേഷ്, സുധീഷ്, സന്തോഷ്, ഷാജി, സുമേഷ്, മോളമ്മ, യമുന സന്തോഷ്, ഗംഗ സനി, വേണുക്കുട്ടന്‍, സുനില്‍ കുമാര്‍ എന്നിവര്‍ അറസ്റ്റ് വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: