കൊച്ചി: ജ്യോതി ലാബ്സ് ലിമിറ്റഡ് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 504 കോടി രൂപ വരുമാനവും 60.1 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ യഥാക്രമം 6.2 ശതമാനവും 12.2 ശതമാനവും വര്‍ധനയാണ് കമ്പനി നേടിയിട്ടുള്ളത്.
സെപ്റ്റംബറില്‍ അവസാനിച്ച അര്‍ധവര്‍ഷത്തില്‍ വരുമാനം 937 കോടി രൂപയും അറ്റാദായം 110.1 കോടി രൂപയുമാണ്. കമ്പനിയുടെ ഡിഷ് വാഷിംഗ് വിഭാഗം വിറ്റുവരവില്‍ 23.6 ശതമാനവും, ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ്സ് വിഭാഗം 22.6 ശതമാനവും, പേഴ്സണല്‍ കെയര്‍ വിഭാഗം 14.5 ശതമാനവും വളര്‍ച്ച നേടിയെന്ന് മാനേജിംഗ് ഡയറക്ടര്‍ എം ആര് ജ്യോതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: