വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് എല്ലാവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ തങ്ങള്‍ വിജയിച്ചുവെന്നാണ് അദേഹം അവകാശപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നിട്ടുണ്ട്. ഫ്ലോറിഡയിലും പെന്‍സില്‍വാനിയയിലും നമ്മള് വിജയിച്ചു. പക്ഷേ ഫലത്തില്‍ ക്രമക്കേട് നടക്കുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. അതിനാല്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നിലവില്‍ ഫല പ്രഖ്യാപനം നടന്ന ഇലക്ട്രല്‍ വോട്ടുകളില്‍ 213 എണ്ണം ട്രംപിനും 236 വോട്ടുകള്‍ ജോ ബൈഡനുമാണ് ലഭിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും. എന്നാല്‍, ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്. തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് വൈറ്റ് ഹൗസില്‍ 250 അതിഥികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടിയും ട്രംപ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: