കൊല്ലം: കോവിഡ് ദുരിതങ്ങള്‍ക്കുശേഷം അന്തേവാസികളില്‍ ആഹ്ലാദം നിറച്ച് ജില്ലാജയിലിലെ കിച്ചന് ബ്ലോക്ക് തുറന്നു. ജൂലൈയില്‍ ജയിലിലെ അന്തേവാസികള്‍ക്കും പണ്ടിന്നീട് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇതിനുശേഷം ജയിലില്‍നിന്നുള്ള ചപ്പാത്തി, ചിക്കന്‍കറി, ബിരിയാണി എന്നിവയുടെ വിപണനം നണ്ടിലച്ചതാണ്. രോഗബാധിതരെ മറ്റിടങ്ങളിലേക്ക് മാറ്റുകയും കോവിഡ് സെന്ററുകളിലാക്കുകയും ചെയ്തതോടെ ഒരുഘട്ടത്തില്‍ 15 പേര് മാത്രമായി അന്തേവാസികളുടെ എണ്ണവും കുറഞ്ഞു. ജയിലുകളുടെ നവീകരണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്നലെ എംഎല്‍എ എം. മുകേഷാണ് നിര്‍വഹിച്ചത്. ദക്ഷിണമേഖല ഡിഐജിയും സിക്കാ ഡയറക്ടറുമായ പണ്ടി. അജയകുമാര്‍ അദ്ധ്യക്ഷനായി.
തേവള്ളി കൗണ്‍സിലര്‍ ബി. ഷൈലജ, ജയില്‍ സൂപ്രണ്ട് കെ.ബി. അന്‍സര്‍, ഡെപ്യൂട്ടി സൂപ്രണ്ട് വി.ആര്. ശരത്, ഡി. സാജന്, എസ്.എസ്. പ്രണ്ടീതി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: