കായംകുളം: കായംകുളം സിയാദ് കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തെ വെറും ഗുണ്ടാ പകയായി പറഞ്ഞവസാനിപ്പിക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഗൂഢാലോചന സംബന്ധിച്ച ഒരു പരാമര്‍ശവും കുറ്റപത്രത്തില്‍ ഇല്ല.
സംഭവത്തില്‍ നേരിട്ട് പങ്കാളികളായവരെ മാത്രമാണ് പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതടക്കം പേരുകള്‍ കൊലപാതകത്തിന്റെ പേരില്‍ പറഞ്ഞു കേട്ടിരുന്നു.
പ്രധാന പ്രതിയെ സഹായിച്ച കുറ്റത്തിന് ഒരു കോണ്‍ഗ്രസ് കൗണ്‍സിലറുടെ അറസ്റ്റ് രേഖപ്പെയുത്തിയെങ്കിലും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചു. തുടരന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടില്ല.
എഴുപത്തിനാല് ദിവസം കൊണ്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മതിയായ സാക്ഷിമൊഴികള്‍ പോലും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്. ഡിവൈഎഫ്ഐ പ്രവര്ത്തകന് കൂട്ടിയായ സിയാദിന്റെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിയ്ക്കപ്പെട്ടിട്ടും ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.കെ. സാബുവിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി
അലക്സ് ബേബി, ഇന്‍സ്പെക്ടര്‍ വൈ. ഷാഫി എന്നിവര്‍ ഉള്‍പ്പട്ട സംഘമാണ് കേസ് അന്വേഷിച്ചത്. 107 സാക്ഷിമൊഴികളും 68 റിക്കാര്‍ഡുകളും മുപ്പത്തിരണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി പ്രധാന സാക്ഷികളുടെ 164 സ്റ്റേറ്റ്മെന്റുകളും കുറ്റപത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വെറ്റ മുജീബിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ കാവില്‍ നിസാം ഉള്‍പ്പെടെ നാലു പ്രതികള്‍ ആണ് ഉള്ളത്. ഒന്നും രണ്ടും പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: