ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാന കമ്പനി ഹോളിഡേ സീസണില്‍ (ഡിസംബര്‍) ഒരു ലക്ഷം സര്‍വീസുകള്‍ റദ്ദ് ചെയ്തതായി നവംബര്‍ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാലാണ് ഇത്രയും ഫ്ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യേണ്ടിവന്നതെന്ന് അവര്‍ അറിയിച്ചു. പുതിയ സര്‍വീസ് ഷെഡ്യൂള്‍ ഈ വാരാന്ത്യം പ്രസിദ്ധീകരിക്കും.
യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചു വരുന്നതനുസരിച്ച് പുതിയ സര്‍വീസുകള്‍ അനുവദിക്കുന്നതിനെ കുറിച്ച് പരിശോധിക്കുമെന്ന് എയര്‍ലൈന്‍ വക്താവ് നിച്ചെല്ലി ടെയ്റ്റ് പറഞ്ഞു.
ഡിസംബര്‍ മാസം എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് നിര്‍ണായകമാണ്. താങ്ക്സ് ഗിവിംഗിനും, ന്യൂഇയറിനും ഇടയ്ക്ക് ഏറ്റവും അധികം യാത്രക്കാരുള്ള സമയമാണ്. എന്നാല്‍ രാജ്യത്ത് വ്യാപകമായ കോവിഡിനെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും അനിവാര്യമാണ്.
ന്യൂയോര്‍ക്ക് ജെഎഫ്കെ, ലഗ്വാര്‍ഡിയ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും 86 ശതമാനം സര്‍വീസുകളാണ് കാന്‍സല്‍ ചെയ്യുന്നത്. അമേരിക്കന്‍ യാത്രക്കാരെ വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും അടുത്ത ജനുവരിയിലെ 36 ശതമാനം സീറ്റികളും വെട്ടിക്കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: