കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭാഗിക കര്‍ഫ്യു പ്രഖ്യാപിക്കണമെന്ന് ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ്. കൊറോണ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് രണ്ടാഴ്ച ക്കാലം ഭാഗിക കർഫ്യൂ അടക്കമുള്ള മുൻ കരുതൽ നടപടികൾ ഏർപ്പെടുത്തണമെന്നാന്ന നിര്‍ദ്ദേശമാണ് മന്ത്രി സഭ യോഗത്തിൽ ഉന്നയിച്ചത്.
പത്ത് ആഴ്ചകള്‍ക്ക് ശേഷവും സ്ഥിതിഗതികൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ രണ്ടാഴ്ചത്തേക്ക് രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ കർഫ്യൂ ഏർപ്പെടുത്താനാണ് നിർദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനു പുറമേ രോഗ വ്യാപനം വർദ്ധിക്കുന്ന പ്രദേശങ്ങളിൽ അല്ലെങ്കിൽ അവ സ്ഥിതി ചെയ്യുന്ന ഗവർണ്ണറേറ്റിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുക, രാജ്യത്ത് നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ നിർത്തലാക്കുക, ഷോപ്പിംഗ് കോംപ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ മുതലായ ജനങ്ങൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെക്കുക, റെസ്റ്റോറന്റുകളിൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് നിർത്തലാക്കി ഹോം ഡെലിവറി സേവനമായി മാത്രം പരിമിതപ്പെടുത്തുക മുതലായ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രി സഭയുടെ പരിഗണക്കായി സമർപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: