ദുബായ്: ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ തോറ്റിട്ടും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് പ്ലേഓഫ് ഉറപ്പാക്കി. റണ്‍റേറ്റിന്റെ മുന്‍തൂക്കത്തിലാണ് ബെംഗളൂരു പ്ലേഓഫ് ഉറപ്പിച്ചത്. ബെംഗളൂരുവിനും കൊല്‍ക്കത്തക്കും 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണുള്ളത്. എന്നാല്‍ റണ്‍റേറ്റിലെ മുന്‍തൂക്കം ബെംഗളൂരുവിന് തുണയായി.
അവസാന മത്സരത്തില്‍ ദല്‍ഹി പതിനേഴാം ഓവറില്‍ വിജയിച്ചിരുന്നെങ്കില്‍ ബെംഗളൂരുവിന്റെ റണ്‍റേറ്റ് കൊല്‍ക്കത്തയുടെ പിന്നിലായേനേ. എന്നാല്‍ ദല്‍ഹിയുടെ ജയം ആറ് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്. മറുവശത്ത് നിര്‍ണായക മത്സരം വിജയിച്ചതോടെ ദല്‍ഹി രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇതോടെ ഫൈനലിലേക്കുള്ള ദൂരം കൂടുതല്‍ അനായാസമാക്കാനും ദല്‍ഹിക്കായി. ബെംഗളൂരു 17 റണ്‍സിന് ദല്‍ഹിയെ കീഴടക്കിയിരുന്നെങ്കില്‍ ദല്‍ഹിയുടെ റണ്‍റേറ്റ് കൊല്‍ക്കത്തയുടെ പിന്നിലാകുമായിരുന്നു. എന്നാല്‍ ഇരു ടീമിനും ആധികാരിക ജയം നേടാന്‍ സാധിക്കാതെ വന്നതോടെ പ്ലേഓഫ് ഉറപ്പിക്കുകയായിരുന്നു.
അവസാന നാല് മത്സരവും ബെംഗളൂരു തോറ്റു. ലീഗിന്റെ ഒരു ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടര്‍ പരാജയങ്ങളാണ് ടീമിനെ പിന്നോട്ടടിച്ചത്. ദല്‍ഹിയും തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ് വിജയവഴിയില്‍ വിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: