Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21; മതവികാരം ഇളക്കിവിടാന്‍ ഇടതു-വലത് മുന്നണികളുടെ നീക്കം

ലീഗിന്റെ അഭ്യര്‍ത്ഥന പ്രകാരം മുസ്ലിം പണ്ഡിതരുടെ സംഘടനയായ സമസ്തയാണ് യുഡിഎഫിന് വേണ്ടി രംഗത്തെത്തിയത്. വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാകുമെന്നും പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ന്യായീകരണം നേരത്തെ സമസ്ത ഉയര്‍ത്തിയിരുന്നു.

സരുണ്‍ പുല്‍പ്പള്ളി by സരുണ്‍ പുല്‍പ്പള്ളി
Nov 3, 2020, 03:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വളച്ചൊടിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള നീക്കം സജീവം. മുസ്ലിം മതത്തിനെതിരാണ് തീരുമാനമെന്ന പ്രചാരണത്തിനാണ് സമൂഹമാധ്യമങ്ങളിലൂടെ ഇടത്-വലത് മുന്നണികള്‍ തുടക്കമിട്ടത്.

ലീഗിന്റെ അഭ്യര്‍ത്ഥന പ്രകാരം മുസ്ലിം പണ്ഡിതരുടെ സംഘടനയായ സമസ്തയാണ് യുഡിഎഫിന് വേണ്ടി രംഗത്തെത്തിയത്. വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാകുമെന്നും പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ന്യായീകരണം നേരത്തെ സമസ്ത ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമസ്ത നേതാക്കളുമായി മുസ്ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയതായും വിവരങ്ങളുണ്ട്. അതിനിടെ വിവാഹപ്രായം ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് വനിതാ ലീഗ് നേതൃത്വം പ്രധാനമന്ത്രിക്ക് കത്തും അയച്ചു.

യുഡിഎഫിന് പിന്നാലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫും രംഗത്തെത്തി. തങ്ങളോട് അടുത്ത് നില്‍ക്കുന്ന എപി വിഭാഗത്തെ കൂട്ടുപിടിക്കാനാണ് സിപിഎം ശ്രമം. സ്ത്രീവിരുദ്ധ നിലപാടുകള്‍ നിരന്തരം സ്വീകരിക്കുന്ന എപി വിഭാഗത്തിന്റെ സഹായം എത്രത്തോളം പ്രയോജനപ്പെടുമെന്ന ആശങ്കയും എല്‍ഡിഎഫ് ക്യാമ്പിനുണ്ട്. മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയും മുസ്ലിം വിരുദ്ധമാണെന്ന ചര്‍ച്ചയ്‌ക്ക് വീണ്ടും ഇരുമുന്നണികളും തുടക്കം കുറിച്ചു. വിശ്വാസികളെ ഭീതിയിലാഴ്‌ത്തി വോട്ട് നേടാനുള്ള നീക്കത്തിലാണ് ഇരുപക്ഷവും.  

വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് ചില പുരോഗമന മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി പക്ഷക്കാരാണെന്ന് പ്രചരിപ്പിച്ച ഇത്തരക്കാരെ പ്രതിരോധിക്കാനാണ് ഇടതു-വലത് കക്ഷികള്‍ ശ്രമിക്കുന്നത്.

വ്യാജപ്രചാരണങ്ങളും സജീവം

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളും സജീവം. ഈ മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് വിശ്വസിച്ച് കൊറോണ മൂലം മുടങ്ങിയതും നീട്ടിവച്ചതുമായ കല്യാണങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍. നിരോധനാജ്ഞ നിലനില്‍ക്കെയും ഒക്ടോബറില്‍ മലപ്പുറം ജില്ലയില്‍ മാത്രം നിരവധി കല്യാണങ്ങളാണ് കഴിഞ്ഞത്. ഇതിനോടകം വിവാഹം ഉറപ്പിച്ച 21ന് താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളാണ് ആശങ്കയിലായത്. പ്രായം ഉയര്‍ത്തിയാല്‍ കാത്തിരിക്കേണ്ടിവരുമെന്ന ചിന്തയിലാണ് ചുരുങ്ങിയ ചടങ്ങുകളില്‍ നിക്കാഹുകള്‍ പെട്ടെന്ന് നടത്തിയത്.

വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയാണെന്നും അതിന് ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നും പ്രധാനമന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പക്ഷേ ഇതെല്ലാം മതവിരോധമായി ചൂണ്ടിക്കാട്ടിയാണ് വ്യാജപ്രചാരണങ്ങള്‍ ഊഹാപോഹങ്ങള്‍ സഹിതം അരങ്ങുതകര്‍ക്കുന്നത്.

Tags: islamistsഎല്‍ഡിഎഫ്‌യുഡിഎഫ്സമസ്ത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

India

വഖഫ് ബിൽ പിൻവലിക്കുക , അല്ലെങ്കിൽ മുസ്ലീങ്ങൾ തെരുവിലിറങ്ങും : ഭീഷണിയുമായി ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാവ് മുഫ്തി മുഹമ്മദ് അക്ബർ ഖാസിമി

India

രാമനവമി ഘോഷയാത്രകൾക്ക് നേരെ ആക്രമണം നടന്നാൽ ഹിന്ദുക്കൾ മൗനം പാലിക്കില്ല : ബംഗാളിൽ മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies