മാലി : ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്ന് വിവരത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവില്‍ മാലിയില്‍ അറുപതോളം അല്‍-ക്വയ്ദ തീവ്രവാദികളെ വ്യോമാക്രമണത്തില്‍ ചുട്ടെരിച്ച് ഫ്രഞ്ച് സൈന്യം. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത് ബുര്‍കിന ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തു വെച്ചാണ്.
ഡ്രോണ്‍ നിരീക്ഷണത്തില്‍ ഒരു വലിയ മോട്ടോര്‍ സൈക്കിള്‍ സംഘത്തെ പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് സൈന്യം സൈനിക നീക്കമാരംഭിച്ചത്. രക്ഷപ്പെടുന്നതിനായി ഭീകരര്‍ മരങ്ങള്‍ക്കിടയിലേക്ക് നീങ്ങിയപ്പോള്‍ ഫ്രഞ്ച് സൈന്യം രണ്ടു മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമുപയോഗിച്ച് മിസൈലുകള്‍ തൊടുത്തു. നാല് തീവ്രവാദികളെ ജീവനോടെ പിടികൂടിയതായി ഫ്രഞ്ച് സൈനിക വക്താവ് കേണല്‍ ഫ്രഡറിക്ക് ബാര്‍ബി അറിയിച്ചിട്ടുണ്ട്.
ഇസ്ലാമിക ഭീകരവാദം ഫ്രാന്‍സില്‍ ശക്തമായതോടെ, ഭരണകൂടം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന ഇസ്ലാമിക കലാപം തടയാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗവും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: