കോഴിക്കോട്: മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കുന്ന, കേരളസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന 2020-ലെ മത്സ്യലേല വിപണന ഗുണനിലവാര പരിപാലന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു.
ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിലെ ബോട്ട് ഉടമകളും മത്സ്യതൊഴിലാളികളും സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ഫിഷറീസ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ നെല്ലിക്കോട്ട് സതീഷ്കുമാര്‍ അദ്ധ്യക്ഷനായി. അരയസമാജം സെക്രട്ടറി എം. സുദേശന്‍, എം. ബഷീര്‍ ഹാജി, യു. പോക്കര്, കരിച്ചാലി പ്രേമന്, കരിച്ചാലി സബീഷ് എന്നിവര്‍ സംസാരിച്ചു.
ഹാര്‍ബറിലെ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എസ്ടിയു യൂണിയനുകളിലെ മുഴുവന്‍ തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്, ഫിഷ് എക്സ്പോര്‍ട്ടിങ് അസോസിയേഷന്, ഐസ് കച്ചവടക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: