ഇസ്ലാമബാദ് :പാക്കിസ്ഥാനില്‍ വീണ്ടും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി മത പരിവര്‍ത്തനം നടത്തിയതായി ആരോപണം. കറാച്ചി സ്വദേശിയായി 13 കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തതായാണ് ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 44 കാരന്‍ നിര്‍ബന്ധമായി വിവാഹം ചെയ്തതായാണ് പരാതി.
ഒക്ടോബര്‍ 13നാണ് സംഭവം. കറാച്ചി റെയില്‍വേ കോളനിയില്‍ താമസിച്ചിരുന്ന അര്‍സൂ രാജ എന്ന പെണ്‍കുട്ടിയെ സമീപവാസികൂടിയായ അലി അസര്‍ എന്നയാളാണ് തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ ജോലിക്കും സഹോദരന്‍ സ്‌കൂളിലും പോയ സമയം നോക്കി ഇയാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അലിയുടെ സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. കോടതിയെ സമീപിച്ചതോടെ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ പാക് സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു.
പെണ്‍കുട്ടിക്ക് 18 വയസ്സായെന്നാണ് അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ അര്‍സുവിന്റെ സ്‌കൂള്‍ രേഖകളില്‍ പെണ്‍കുട്ടിക്ക് 13 വയസാണെന്ന് തെളിയിക്കുന്നുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്‍ പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി അഭയ കേന്ദ്രത്തില്‍ എത്തിക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ സംബന്ധിച്ച എല്ലാ രേഖകളിലും തിരിമറി നടത്തിയിരുന്നു. നിയമരേഖകളില്‍ പെണ്‍കുട്ടിയും ചിത്രവും മാറ്റിയിരുന്നതായി നവീദ് ആരോപിച്ചു.
അതേസമയം പാക്കിസ്ഥാനില്‍ ന്യൂനപക്ഷ സമൂദായങ്ങള്‍ക്കു നേരെ മുസ്ലിങ്ങള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട, പ്രത്യേകിച്ച് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നത് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികളൊന്നും കൈക്കൊണ്ടട്ടില്ലെന്നും നവീദ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുക, മതംമാറ്റുക, വിവാഹം കഴിക്കുക ഇതെല്ലാം ഒറ്റദിവസം ഇവര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: