തിരുവനന്തപുരം: നേമത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന നേമം ഗവ. ആയുര്‍വേദ ആശുപത്രി യാഥാര്‍ത്ഥ്യത്തിന്റെ പാതയില്‍. ഒ. രാജഗോപാല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് സാമ്പത്തിക വര്‍ഷമായി 1.80 കോടി രൂപ ചെലവഴിച്ചാണ് നേമം ആയുര്‍വേദ ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നത്.
ആശുപത്രി മന്ദിരത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഒ. രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു. നേമം വാര്‍ഡ് കൗണ്‍സിലറും കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡറും കൂടിയായ എം.ആര്. ഗോപന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളിലെ ഇവിടത്തെ കൗണ്‍സിലര്‍മാര്‍ നേമം ആയുര്‍വേദ ആശുപത്രി യാഥാര്‍ത്ഥ്യമാക്കുമെന്ന് ജനങ്ങള്‍ക്ക് വാക്കു നല്‍കിയെങ്കിലും എല്ലാം വെറും തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. എന്നാല്‍ നേമം വാര്‍ഡ് കൗണ്‍സിലറായി എം.ആര്. ഗോപന് വിജയിച്ചതു മുതല്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒ. രാജഗോപാല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എ ആയതോടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: