കണ്ണൂർ: ജില്ലയില്‍ ഇന്നലെ 306 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 292 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 8 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 25093 ആയി. ഇവരില്‍ 557 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19795 ആയി. 105 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4738 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 3898 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3898 പേര്‍ വീടുകളിലും ബാക്കി 840 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 19921 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19921 പേരാണ്. ഇതില്‍ 18964 പേര്‍ വീടുകളിലും 957 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 214112 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 213875 എണ്ണത്തിന്റെ ഫലം വന്നു. 237 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില്‍ 557 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 557 പേര്‍ക്ക് കൂടി ‘ ഇന്നലെ രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 19795 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 406 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 28 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 13 പേരും മിംസ് കണ്ണൂരില്‍ നിന്ന് 10 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. ജിം കെയറില്‍ നിന്ന് എട്ട് പേരും എംഐടി ഡിസിടിസി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും പാലയാട് സിഎഫ്എല്‍ടിസി, പി എന്‍ സി പ്രൊജക്ട് ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും രോഗമുക്തി നേടി. എകെജി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും തലശേരി സഹകരണ ആശുപത്രി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോണ്‍വന്റ് ഹോസ്പിറ്റല്‍ ചെറുകുന്ന്, സ്‌കൈ പേള്‍ ഹോട്ടല്‍, മാക്‌സ് മൈന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഇരിട്ടി എച്ച്എസ്എസ് സിഎഫ്എല്‍ടിസി, ജയ്ഹിന്ദ് ടിവി ഓഫീസ്, ജോസ്ഗിരി, കണ്ണൂര്‍ എ ആര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സ്, കെ കെ ബില്‍ഡേഴ്‌സ് സൈറ്റ് ഓഫീസ്, മുണ്ടയാട് സിഎഫ്എല്‍ടിസി, എംസിസി കോടിയേരി, പ്രത്യാശ പ്രകൃതി ചികിത്സാ കേന്ദ്രം, എറണാകുളം സിഎഫ്എല്‍ടിസി, സീലാന്റ് ടൂറിസ്റ്റ് ഹോം, ശ്രീ ചന്ദ് ഹോസ്പിറ്റല്‍, സെന്റ് മാര്‍ട്ടിന്‍, തളിപ്പറമ്പ് സഹകരണ ആശുപത്രി,. എന്‍എഎം വുമണ്‍സ് കോളേജ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4738 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: